
07-06-23
ചിറയിൻകീഴ് : പരശുറാം എക്‌സ്‌പ്രസിന് ചിറയിൻകീഴിൽ അധിക സ്റ്റോപ്പ് അനുവദിക്കുകവഴി ചിറയിൻകീഴുകാരുടെ മൂന്ന് പതിറ്റാണ്ടുകാലത്തെ അഭിലാഷമാണ് സഫലമായതെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. ചൊവ്വാഴ്ച വൈകീട്ട് ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ നടന്ന ചടങ്ങിൽ മന്ത്രി പരശുറാം എക്‌സ്‌പ്രസിന് പച്ചക്കൊടി കാട്ടി.
കഴിഞ്ഞ വർഷങ്ങളിൽ 4600 കോടി രൂപയും ഈ വർഷം 2033 കോടി രൂപയുമാണ് നരേന്ദ്രമോദി സർക്കാർ കേരളത്തിലെ റെയിൽവേ വികസനത്തിന് അനുവദിച്ചത്. കൂടാതെ 375 കോടി തിരുവനന്തപുരം റെയിൽവേ സ്റ്റേഷൻ ആധുനികീകരണത്തിനും 175 കോടി രൂപ വർക്കല സ്റ്റേഷന്റെ വികസനത്തിനും കേന്ദ്ര സർക്കാർ അനുവദിച്ചിട്ടുണ്ട്. വന്ദേഭാരതിന് പുറമേ ആധുനിക സൗകര്യങ്ങളോടുകൂടിയ ഹ്രസ്വദൂര ട്രെയിനുകളാണ് ഇനി റെയിൽവേ നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്- വി.മുരളീധരൻ പറഞ്ഞു. നേരത്തേ ആവശ്യപ്പെട്ട പ്രകാരം ശിവഗിരിയും വാരാണസിയുമായി ബന്ധപ്പെടുത്തി ഒരു പുതിയ ട്രെയിൻ കേരളത്തിന് നൽകണമെന്ന് അടൂർ പ്രകാശ് എം.പി. ആവശ്യപ്പെട്ടു.





Leave a comment