
വക്കം: 2023 ജൂൺ ഒന്നാംതീയതി വക്കം ഗവ: വൊക്കേഷണൽ & ഹയർ സെക്കൻഡറി സ്കൂളിലെ പ്രവേശനോത്സവത്തോടൊപ്പം 1988 SSLC വിദ്യാർത്ഥികളുടെ കൂട്ടായ്മയായ നന്മയുടെ വകയായി പഠനോപകരണ വിതരണവും .മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ മെമൻറോ നൽകി ആദരിക്കൽ ചടങ്ങും നടന്നു
ജില്ലാ പഞ്ചായത്ത് അംഗം ആർ.സുഭാഷ് ചടങ്ങുകളുടെ ഉദ്ഘാടനം നിർവഹിച്ചു. പി. ടി. എ പ്രസിഡന്റ് മഞ്ജുമോൻ അധ്യക്ഷത വഹിച്ചു.
ഹയർ സെക്കൻഡറി പ്രിൻസിപ്പാൾ ഷീലാകുമാരി സ്വാഗതം ആശംസിച്ചു.
SSLC പരീക്ഷയിൽ നൂറ് ശതമാനം വിജയം ലഭിച്ചതിന് സ്കൂളിനുള്ള നന്മയുടെ 1988 ബാച്ച് നൽകുന്ന ഉപഹാരം പൂർവ്വാധ്യാപകൻ രാധാകൃഷ്ണൻ സാർ സ്കൂൾ അധികൃതർക്ക് കൈമാറി.നന്മയുടെ വകയായി, എല്ലാ വർഷങ്ങളിലത്തെപ്പോലേ അമ്പത് വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങൾ പൂർവ്വാധ്യാപകർ സ്കൂൾ പ്രധാനാദ്ധ്യാപിക ബിന്ദു സി.എസിന് കൈമാറി.
തുടർന്ന് പൂർവ്വാധ്യാപകരും വിശിഷ്ടാഥിതികളും കൂടി SSLC ,PLUS TWO,VHSE പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും A+ ലഭിച്ച കുട്ടികളേയും USS,NMMS പരീക്ഷകളിൽ വിയികളായവരേയും നന്മയുടെ വകയായുള്ള ഉപഹാരങ്ങൾ നൽകി നൽകി ആദരിച്ചു.
വൊക്കേഷണൽ ഹയർ സെക്കൻഡറി പ്രിൻസിപ്പാൾ ബിനി മോൾ,പൂർവ്വാധ്യാപകരായ രാധാകൃഷ്ണൻ,സുധ,ശ്യാമളകുമാരി, ലതിക ,നന്മ പ്രതിനിധി സുനിൽകുമാർ,പഞ്ചായത്ത് വാർഡ് മെമ്പർ ജയ,കായിക്കര ആശാൻ മെമ്മോറിയൽ അസോസിയേഷൻ പ്രതിനിധി ജയിൻ, പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജൂലി, വക്കം മൗലവി മെമ്മോറിയൽ റിസർച്ച് സെന്റർ ഭാരവാഹികൾ മുതലായവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.സ്കൂൾ പ്രധാനാദ്ധ്യാപിക ബിന്ദു. സി എസ് കൃതഞ്ജത രേഖപ്പെടുത്തി.
കഴിഞ്ഞ ഒൻപത് വർഷങ്ങളായി സ്കൂൾ പ്രവേശനോത്സവത്തോടനുബന്ധിച്ച് നന്മ1988 SSLC ഇത്തരത്തിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തുവരുന്നു. സ്കൂളിൻറെ ഭൗതികസാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി അനേകം സംഭാവനകൾ നന്മ 1988 SSLC ഇതിനകം നൽകിയിട്ടുണ്ട്. കൂടാതെ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമായി കൺസിലിംഗ് ക്ലാസ്സുകൾ ഉപ്പെടെ ഒട്ടനവധി പ്രവർത്തനങ്ങളുമായി നന്മ 1988 SSLC ബാച്ച് ഇതര പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മകളിൽ നിന്നും വേറിട്ട് നിൽക്കുന്നു.












Leave a comment