
ഹരിദ്വാർ: ദേശീയ ഗുസ്തി ഫെഡറേഷന്‍ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിഷേധിയ്ക്കുന്ന കായികതാരങ്ങൾ മെഡലുകൾ ഗംഗയിൽ ഒഴുക്കുന്നതിൽ നിന്ന് പിൻവാങ്ങി. ഹരിദ്വാറിലെത്തിയ ഭാരതീയ കിസാൻ യൂണിയൻ നേതാവ് നരേഷ് ടികായത്ത് ഉൾപ്പെടെയുള്ളവരുടെ ഇടപെടലാണ് കായികതാരങ്ങളെ കടുത്ത തീരുമാനത്തിൽനിന്നും പിന്തിരിപ്പിച്ചത്. ഹരിദ്വാറിൽ ഗംഗയുടെ തീരത്തെ സ്നാനഘട്ടിൽ ഒന്നരമണിക്കൂറോളം നീണ്ട അനിശ്ചിതത്വത്തിനും വൈകാരിക രംഗങ്ങൾക്കും ഒടുവിലാണ് താരങ്ങൾ തങ്ങളുടെ തീരുമാനത്തിൽനിന്നും പിന്തിരിഞ്ഞത്.
നരേഷ് ടികായത്തിന്റെ നേതൃത്വത്തിലുള്ള കര്‍ഷക നേതാക്കളാണ് ഹരിദ്വാറിലേക്ക് എത്തിയത്. ഇവര്‍ ഗുസ്തി താരങ്ങളുടെ കൈയില്‍നിന്ന് മെഡലുകള്‍ ഏറ്റുവാങ്ങി. തുടര്‍ന്ന് കര്‍ഷക നേതാക്കള്‍ ഗുസ്തി താരങ്ങളുമായി സംസാരിച്ചു. അഞ്ചുദിവസത്തെ സാവകാശം നരേഷ് ടിക്കായത്ത് ആവശ്യപ്പെട്ടു. തുടര്‍ന്നാണ് താത്കാലികമായി പ്രതിഷേധത്തില്‍ നിന്ന് താരങ്ങള്‍ പിന്മാറിയത്. മെഡലുകള്‍ ഒഴുക്കില്ലെന്ന് പ്രഖ്യാപിച്ച് താരങ്ങള്‍ ഹരിദ്വാറില്‍ നിന്ന് തിരിച്ചു.





Leave a comment