
Sunday 30May, 2023
തിരുവനന്തപുരം: വക്കം സൗഹൃദവേദിയുടെ ആഭിമുഖ്യത്തിൽ കേരളാ യൂണിവേഴ്സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ ഭവ്യ പ്രകാശിനേയും ശാസ്ത്ര സാങ്കേതിക മേഖലയിലെ മികച്ച സംഭാവനയ്ക്ക് സംസ്ഥാന സർക്കാരിന്റെ 2022ലെ യുവ ശാസ്ത്രഞ്ജയ്ക്കുള്ള അവാർഡ് നേടിയ ഡോ. ആർ. ധന്യയെയും അനുമോദിച്ചു അന്തരിച്ച പി. നരേന്ദ്രൻ നായരുടെ പേരിൽ ഏർപ്പെടുത്തിയ അവാർഡ് വിതരണം 28 ന് രാവിലെ 9.30ന് പ്രസിഡന്റ് സി.വി. സുരേന്ദ്രന്റെ അദ്ധ്യക്ഷതയിൽ ട്രിവാൻഡ്രം ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്തു.എൻ. റാം, അരുൺ മുകുന്ദ്, സെക്രട്ടറി എസ്. ഷാജി,ജോ. സെക്രട്ടറി എ. എം ബഷീർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു


Leave a comment