
30-05-2023
കടയ്ക്കാവൂർ: നിലയ്ക്കാമുക്ക് ഗവ.യൂ.പി.എസിൽ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 47ലക്ഷം രൂപ ചിലവഴിച്ച് നിർമിച്ച പുതിയ സ്കൂൾ മന്ദിരത്തിന്റെ ഉദ്ഘാടനം എം.എൽ.എ ഒ.എസ്. അംബിക നിർവഹിച്ചു. വക്കം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് താജുനിസ്സ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അജിത, പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അരുൺ. വി, മുൻ എച്ച്. എം ജയറാം എസ്. വി, സ്കൂൾ വികസന സമിതി ചെയർമാൻ സുരേഷ് ചന്ദ്രബാബു എന്നിവർ സംസാരിച്ചു. എച്ച്.എം. പ്രീത ദേവദാസ് സ്വാഗതവും എസ്.എം.സി ചെയർമാൻ വിജയൻ നന്ദിയും പറഞ്ഞു.





Leave a comment