വക്കം കായിക്കര കടവിലെ ഖാദർ സ്‌മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും, വക്കം ഖാദറിന്റെ 106 മത് ജന്മ സ്‌മൃതി സദസും സംഘടിപ്പിച്ചു.

28-05-2023

കടയ്ക്കാവൂർ : വക്കം കായിക്കര കടവിലെ ഖാദർ സ്‌മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും, വക്കം ഖാദറിന്റെ 106 മത് ജന്മ സ്‌മൃതി സദസും സംഘടിപ്പിച്ചു. വക്കം ഖാദറിന്റെ ത്യാഗോജ്ജ്വലമായ ഓർമ്മകൾ പുതിയ തലമുറയ്ക്ക് കൈമാറുന്നതിന് തിരുവനന്തപുരം ജില്ലയിലെ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട എല്ലാ സ്ഥലങ്ങളിലും ജന്മ സ്‌മൃതി സദസ്സുകൾ സംഘടിപ്പിക്കുവാൻ വക്കം ഖാദർ അനുസ്മരണ വേദി തീരുമാനിച്ചതായി ജന്മ സ്‌മൃതി ഉദ്ഘാടനം ചെയ്തുകൊണ്ട് എം. എ. ലത്തീഫ് പറഞ്ഞു. പഞ്ചായത്ത്‌ മെമ്പർ അജയരാജ്, സഞ്ജു, സരിൻ, ജന്മിമുക്ക് ഷജീർ, ഹാഫിസ്, സിയാം, ഭരത്, റയ്യാൻ,കണിയാപുരം നൗഫൽ, മോനിഷ്, അഫ്സൽ പെരുമാതുറ തുടങ്ങിയവർ സംസാരിച്ചു.


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started