സ്വാമി ശാശ്വതികാനന്ദയുടെ മരണത്തിൽ തുടരന്വേഷണം ആവശ്യപ്പെട്ട് പാലക്കാട് ഓൾ കേരള ആന്റി കറപ്ഷൻ ആൻഡ് ഹ്യൂമൻറൈറ്റ്സ് പ്രൊട്ടക്ഷൻ

കൊച്ചി: സ്വാമി ശാശ്വതികാനന്ദയുടെ മരണത്തിൽ തുടരന്വേഷണം ആവശ്യപ്പെട്ട് പാലക്കാട് ഓൾ കേരള ആന്റി കറപ്ഷൻ ആൻഡ് ഹ്യൂമൻറൈറ്റ്സ് പ്രൊട്ടക്ഷൻ കൗൺസിൽ പ്രസിഡന്റ് ഐസക്ക് വർഗീസ് നൽകിയ ഹർജിയിൽ ഹൈക്കോടതി അന്വേഷണ പുരോഗതി റിപ്പോർട്ട് തേടി. 2015 ലാണ് ഹർജിക്കാരൻ ഈ ആവശ്യം ഉന്നയിച്ച് ഹൈക്കോടതിയെ സമീപിച്ചത്. പ്രത്യേക ക്രൈംബ്രാഞ്ച് സംഘത്തെ സർക്കാർ തുടരന്വേഷണത്തിന് നിയോഗിച്ചെങ്കിലും അന്വേഷണം നിലച്ചെന്നാണ് ഹർജിക്കാരന്റെ ആരോപണം. ഹർജി പരിഗണിച്ച ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ്, എറണാകുളം ക്രൈംബ്രാഞ്ച് സൂപ്രണ്ട് 2015ൽ നൽകിയ റിപ്പോർട്ടാണ് ഫയലിലുള്ളതെന്നും പുതിയത് വേണമെന്നും വ്യക്തമാക്കി. സർക്കാർ അഭിഭാഷകൻ സമയം തേടിയതിനെത്തുടർന്ന് ഹർജി ജൂൺ 19നു പരിഗണിക്കാൻ മാറ്റി.


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started