വക്കം റൂറൽ ഹെൽത്ത് സെന്ററിൽ വൈകിട്ട് 6ന് ശേഷം ആതുരസേവനം ലഭ്യമല്ലെന്ന് രോഗികളുടെ പരാതി

Sunday 21 May, 2023


കടയ്ക്കാവൂർ: മെഡിക്കൽ കോളേജിന്റെ കീഴിൽ പ്രവർത്തിക്കുന്ന വക്കം റൂറൽ ഹെൽത്ത് സെന്ററിൽ വൈകിട്ട് 6ന് ശേഷം ആതുരസേവനം ലഭ്യമല്ലെന്ന് രോഗികളുടെ പരാതി. സാധാരണക്കാരായ രോഗികൾക്ക് ഏറെ ആശ്രയമായിരുന്ന ആശുപത്രി അധികൃതർ ഈ നിലപാട് സ്വീകരിച്ചതോടെ ബുദ്ധിമുട്ടിൽ ആയിരിക്കുകയാണ് ജനങ്ങൾ. വൈകിട്ട് ഹൗസ് സർജന്മാർ മാത്രമാണ് ഇവിടെ ചികിത്സയ്ക്കായി ഉണ്ടായിരുന്നത്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡോ. വന്ദനയുടെ കൊലപാതകത്തിന് ശേഷമാണ് ആശുപത്രി അധികൃതർ ഇവിടെ വൈകിട്ട് 6ന് ശേഷം ചികിത്സ നിറുത്തിയത്. ഇതറിയാതെ വൈകുന്നേരങ്ങളിൽ എത്തുന്ന രോഗികൾ കാണുന്നത് അടച്ചിട്ട ഗേറ്റും 6ന് ശേഷം പ്രവർത്തനമില്ലെന്ന ബോർഡുമാണ്. ആശുപത്രിയിൽ നേരത്തെ സെക്യൂരിറ്റി സ്റ്റാഫ്‌ ഉണ്ടായിരുന്നു എന്നാൽ ഇപ്പോൾ ഈ സേവനം ലഭ്യമല്ല. വീണ്ടും പഴയത് പോലെ ആശുപത്രിപ്രവർത്തിക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started