
21-05-2023
നിലയ്ക്കാമുക്ക് ഭജനമഠം ശ്രീ അർദ്ധനാരീശ്വര ക്ഷേത്രത്തിലെ ശ്രീമദ് ദേവീഭാഗവത നവാഹ യജ്ഞവും, മഹാ ചണ്ഡികാഹോമവും 2023 മേയ് 22 തിങ്കളാഴ്ച തുടക്കം കുറിച്ച് മേയ് 31 ബുധനാഴ്ച സമാപിക്കുന്നു..
22 തിങ്കളാഴ്ച വൈകുന്നേരം 6 മണിക്ക് യജ്ഞമാഹാത്മ്യ സദസ് ശിവഗിരിമoത്തിലെ ശ്രീമദ് വിശാലാനന്ദ സ്വാമികൾ ഭദ്രദീപം തെളിയിക്കും. അതുല്യ സംഗീത സംവിധായകൻ രവീന്ദ്രൻ മാഷിൻ്റെ പത്നി ശ്രീമതി ശോഭന രവീന്ദ്രൻമാസ്റ്റർ അനുഗ്രഹ പ്രഭാഷണം നടത്തും. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ അജി കുമാരര് ഭട്ടതിരി, ശ്രീ ദേശപാലൻ പ്രദീപ് (MD ആദിത്യ ഗ്രൂപ്പ്) എന്നിവർ പങ്കെടുക്കും. തുടർന്ന് യജ്ഞാചാര്യൻ വേദശ്രീ ഡോ. പള്ളിക്കൽ മണികണ്ഠൻ മാഹാത്മ്യപ്രഭാഷണം നടത്തും.
തുടർന്നുള്ള യജ്ഞ ദിനങ്ങളിൽ Dr.പി.രാധാകൃഷ്ണൻ നായർ, ശ്രീ.മുഹമ്മദ് ഉല്ലാസ് പള്ളിക്കൽ, ഡോ.മനോജ് എസ് മംഗലത്ത്, ഡോ: മധു ഗോപിനാഥ്, ഡോ.വക്കം സജീവ് എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും.മഹാ ചണ്ഡികാ ഹോമം
മഹാക്ഷേത്രങ്ങളിൽ മാത്രം നടത്തിവരാറുള്ള മഹാ ചണ്ഡികാ ഹോമം മേയ് 30 ചൊവ്വാഴ്ച രാവിലെ 8.30-ന് ദക്ഷിണ മൂകാംബിക ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ സായിപ്രസാദ് സാരസ്വതർ അവർകളുടെ മുഖ്യകാർമികത്വത്തിൽ നടത്തപ്പെടുന്നതാണ്. ഭക്തജനങ്ങൾക്ക് അർച്ചന സമർപ്പിക്കുവാൻ അവസരം ഉണ്ടായിരിക്കുന്നതാണ് ‘.
അഷ്ടദ്രവ്യ ഗണപതി ഹോമം, ഗായത്രി ഹോമം, ശനീശ്വരപൂജ, മേധാവിദ്യാസരസ്വതി പൂജ, നവഗ്രഹ പൂജ, സർവ്വ ഐശ്വര്യപൂജ ഉമാമഹേശ്വരപൂജ, മഹാമൃത്യുജ്ഞയഹോമം, മാതൃപൂജ …. തുടങ്ങിയ വിശേഷാൽ പൂജകളും യജ്ഞവേദിയിൽ നടത്തുന്നതാണ്.
എല്ലാ ഭക്തജനങ്ങളുടേയും സാന്നിദ്ധ്യ സഹകരണം പ്രതീക്ഷിക്കുന്നു.







Leave a comment