ആറ്റിങ്ങലിൽ വിദ്യാർത്ഥിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച പ്രതി അറസ്റ്റിൽ

21-05-2023

ആറ്റിങ്ങൽ: 14 വയസ്സുള്ള ആൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പോയി ലൈംഗിക അതിക്രമം നടത്തിയ കേസ്സിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ചിറയിൻകീഴ് കൂട്ടും വാതുക്കൽ അയന്തിയിൽ ശരത്ത് ലയസ്സ് (32) നെയാണ് ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ചെയ്തത്.
വർക്കലയിലെ സ്വകാര്യ ആശുപത്രിയിലെ നേഴ്സായ പ്രതി കഴിഞ്ഞ 12 ആം തീയതി പകൽ 12.30 മണിയോടുകൂടി സ്കൂളിൽ നിന്നും സ്കൂൾ യൂണിഫോം വാങ്ങി ഇറങ്ങയിയ കുട്ടിയെ മോട്ടോർ സൈക്കളിൽ നിർബന്ധിച്ച് കയറ്റി പൊയ്മുക്കിലുള്ള പാറക്കുളത്തിൽ എത്തിച്ചശേഷമാണ് ലൈംഗിക അതിക്രമം നടത്തിയത്. സംഭവം വീട്ടിൽ അറിയിച്ച കുട്ടി അച്ഛനുമൊത്ത് ആറ്റിങ്ങൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതി സഞ്ചരിച്ച വാഹനം തിരിച്ചറിയുകയും പ്രതിയെ കണ്ടെത്തുകയും ചെയ്തു.
ആറ്റിങ്ങൽ പോലീസ് ഇൻസ്പെക്ടർ തൻസിം അബ്ദുൾ സമദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started