
16-05-2023
കടവിള പുല്ലു വിളാകത്തിൽ നാണി നിവാസിൽ ശ്രീ സത്യശീലൻ എന്നയാളിന്റെ വീട്ടിൽ ഫ്രിഡ്ജിൽ നിന്ന് തീ പടർന്ന് പിടിച്ച് സാധന സാമഗ്രികൾ ഭാഗികമായി കത്തി നശിക്കുകയും ശ്രീമതി ഗിരിജ എന്നയാൾക്ക് പൊള്ളലേൽക്കുകയുമുണ്ടായി. ആറ്റിങ്ങൽ നിന്നെത്തിയ ഫയർ ആന്റ് റസ്ക്യൂ സേനാംഗങ്ങൾ എത്തി തീ കെടുത്തുകയും കൂടുതൽ അപകടങ്ങൾ ഒഴിവാക്കുകയും ചെയ്തു. അടുക്കളക്കകത്ത് ഗ്യാസ് സിലിണ്ടർ ഉണ്ടായിരുന്നെങ്കിലും ഫയർഫോഴ്സ് സമയാേചിതമായി ഇടപെട്ടതിനാൽ വലിയ അപകടങ്ങൾ ഒഴിവായി. സ്റ്റേഷൻ ഓഫീസർ ജിഷാദിന്റെ നേതൃത്വത്തിലായിരുന്നു അഗ്നിശമന പ്രവർത്തനങ്ങൾ






Leave a comment