
17-05-2023
ശ്രീ.ബാബു [73 വയസ് ] കടയിൽവീട് നെടുമ്പറമ്പ് ,വാർഡ് നമ്പർ 10,നഗരൂർ പഞ്ചായത്ത് എന്നയാളുടെ കൈയിൽ നിന്നും പുല്ല് വെട്ടുന്നതിനു പയോഗിക്കുന്ന അരിവാൾ അദ്ദേഹത്തിൻ്റെ തന്നെ ഉടമസ്ഥതയിലുള്ള വാർഡ് നമ്പർ 8, നെടുമ്പറമ്പ് ,കരവാരം പഞ്ചായത്തിലെ ഉദ്ദേശം 45 അടി താഴ്ചയും 5 അടി വ്യാസവും ഉദ്ദേശം 5 അടിയോളം വെള്ളവുമുള്ള ആൾമറയുള്ള കിണറിൽ വീണു. അതെടുക്കുന്നതിനായി അദ്ദേഹം ഒരു കയറിൻ്റെ സഹായത്താൽ കിണറിൽ ഇറങ്ങുകയും,എന്നാൽ ടിയാന് തിരികെ കയറാൻ സാധിക്കാതെ വരുകയും ചെയ്തു. അദ്ദേഹത്തിൻ്റെ വിളി കേട്ട് ഓടിയെത്തിയ സമീപവാസികൾ ആറ്റിങ്ങൽ അഗ്നിശമന സുരക്ഷാ നിലയത്തിൽ അറിയിച്ചു.ശ്രീ.സജിത്‌ലാൽ, ശ്രീ. നജീമുദീൻ എന്നിവരുടെ നേതൃത്വത്തിൽ സേനാംഗങ്ങൾ സംഭവസ്ഥലത്തെത്തുകയും റോപ്പ് നെറ്റ് എന്നിവയുടെ സഹായത്താൽ ടിയാനെ പുറത്തെടുക്കുകയും ചെയ്തു. രക്ഷാദൗത്യത്തിൽ പങ്കെടുത്തവർ ശ്രീ.രാഗേഷ്, നോബിൾ കുമാർ, ഉണ്ണികൃഷ്ണൻ, സജി.എസ്.നായർ, സുജിത്ത്, അനിൽകുമാർ, ബൈജു എന്നിവരാണ്.ശ്രീ.ബാബുവിന് ശരീരാസ്വാസ്ഥ്യമോ യാതൊരു വിധ പരിക്കുകളോ ഇല്ലായിരുന്നു.




Leave a comment