ഇടവ മാസ പൂജകള്‍ക്കായി ശബരിമല ശ്രീധർമ ശാസ്താ ക്ഷേത്രത്തിൽ നട തുറന്നു

16-05-23

ഇടവ മാസ പൂജകള്‍ക്കായി ശബരിമല ശ്രീധർമ ശാസ്താ ക്ഷേത്രത്തിൽ നട തുറന്നു. ഇടവം ഒന്നായ ഇന്ന് പുലര്‍ച്ചെ അഞ്ച് മണിക്ക് ആണ് ക്ഷേത്ര നടതുറന്നത്. ശേഷം നിര്‍മ്മാല്യ ദര്‍ശനവും പതിവ് അഭിഷേകവും നടന്നു. 5.30 ന് മഹാഗണപതിഹോമവും. തുടര്‍ന്ന് നെയ്യഭിഷേകവും നടന്നു. 7.30 ന് ഉഷപൂജ.15 മുതല്‍ 19 വരെയുള്ള 5 ദിവസങ്ങളില്‍ ഉദയാസ്തമയപൂജ, 25കലശാഭിഷേകം, കളഭാഭിഷേകം, പടിപൂജ, പുഷ്പാഭിഷേകം എന്നിവ ഉണ്ടാകും.

വെർച്വൽ ക്യൂവിലൂടെ ബുക്ക് ചെയ്ത് ഭക്തര്‍ക്ക് ദര്‍ശനത്തിനായി എത്തിച്ചേരാവുന്നതാണ്. നിലയ്ക്കലില്‍ സ്പോട്ട് ബുക്കിംഗ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. അഞ്ച് ദിവസത്തെ പൂജകള്‍ പൂര്‍ത്തിയാക്കി ക്ഷേത്ര തിരുനട 19 ന് രാത്രി 10 മണിക്ക് ഹരിവരാസനം പാടി അടയ്ക്കും. പ്രതിഷ്ഠാദിന പൂജകൾക്കായി മെയ് 29 ന് വൈകുന്നേരം തിരുനട വീണ്ടും തുറക്കും. 30-നാണ് പ്രതിഷ്ഠാദിനം. പൂജകൾ പൂർത്തിയാക്കി 30 ന് രാത്രി 10 മണിക്ക് നട അടയ്ക്കും.


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started