
12-05-23
വർക്കല:ശിവഗിരി ശ്രീനാരായണ കോളേജ് കാമ്പസിൽ ആർ.ശങ്കറുടെ പ്രതിമയും അനുബന്ധമായി ആംഫി തീയേറ്ററും നിർമ്മിക്കും.നിർമ്മാണപ്രവർത്തനങ്ങൾക്ക് എസ്.എൻ.സി.എ ദുബായ് ചാപ്റ്റർ 55000രൂപ സംഭാവന നൽകി.എസ്.എൻ.സി.എയുടെ ഭാരവാഹികളായ സൂരജ്, വിമൽ എന്നിവർ കോളേജിലെത്തിയാണ് പ്രിൻസിപ്പൽ ഡോ.കെ.സി.പ്രീതയ്ക്ക് ചെക്ക് കൈമാറിയത്.പൂർവവിദ്യാർത്ഥി സംഘടനയുടെ സെക്രട്ടറിയും പി.ടി.എ വൈസ് പ്രസിഡന്റുമായ ജി.ശിവകുമാർ,ജോയിന്റ് സെക്രട്ടറി പി.കെ.സുമേഷ്,എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ കിഷോർ, ദിനേഷ്, മേഷ്മമനോഹർ തുടങ്ങിയവർ പങ്കെടുത്തു.





Leave a comment