
23-05-2023
ആറ്റിങ്ങൽ: യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ സമ്മേളനം ഉജ്ജ്വല പ്രകടനത്തോടെ ആറ്റിങ്ങലിൽ ആരംഭിച്ചു. ” നീതി നിഷേധങ്ങളിൽ നിശബ്ദരാവില്ല.. വിദ്വേഷ രാഷ്ട്രീയത്തോട് വിട്ട് വീഴ്ച്ചയില്ല ” എന്ന മുദ്രാവാക്യമുയർത്തിയാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. യൂത്ത് കോൺഗ്രസ് രക്തസാക്ഷികളായ കൃപേഷ്, ശരത് ലാൽ, ഷുഹൈബ് തുടങ്ങിയവരുടെ ഛായ ചിത്രത്തിൽ പുഷ്പാർച്ചനയും കൊല്ലപ്പെട്ട ഡോ.വന്ദനയെ അനുസ്മരിച്ചു പുഷ്പാർച്ചന നടത്തി.

യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സുധീർഷാ പാലോടിന്റെ അധ്യക്ഷതയിൽ മാമം മൈതാനിയിൽ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ ഉദ്ഘാടനം ചെയ്തു. ഒരു ജനതയും ആഗ്രഹിക്കാത്ത രാഷ്ട്രീയ മാറ്റങ്ങൾ ആണ് ഇന്ന് നാം കണ്ട് കൊണ്ടിരിക്കുന്നതന്നു സുധാകരൻ പറഞ്ഞു. ഭരണ കക്ഷിയുടെ ഉത്തരവാദിത്തം നിറവേറ്റുന്ന ഗവൺമെൻ്റ് കേരളത്തിലോ കേന്ദ്രത്തിലോ ഇല്ല. സംസ്ഥാന സർക്കാരിനെ കമ്മീഷൻ സർക്കാര് എന്ന് വിളിച്ചാൽ പോലും തെറ്റില്ല. ഏതു കാര്യത്തിനും നാൽപത് ശതമാനം കമ്മീഷൻ ആണ്. വന്ദന ദാസ് നാടിൻ്റെ അധപതനതിൻ്റെ പ്രതീകം ആണ്. ലഹരിയുടെയും ഉത്തരവാദിത്വം ഇല്ലായ്മയുടെയും കൂത്തരങ്ങായി കേരളം മാറിയത് ആണ് ഈ അവസ്ഥക്ക് കാരണം. പോലീസിന് ഇതുവരെ വ്യക്തമായ വിശദീകരണം നൽകുവാൻ കഴിഞ്ഞിട്ടില്ല. അതാണ് അവസ്ഥ.അഴിമതിക്കാരൻ അല്ലതിരുന്ന പിണറായി വിജയൻ മുഖ്യമന്ത്രി ആയതിനു ശേഷം ആണ് അഴിമതിക്കാരൻ ആയതെന്നും അദ്ദേഹം പറഞ്ഞു.

യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എം.എൽ.എ മുഖ്യാധിഥി ആയിരുന്ന്. ഡി.സി.സി പ്രസിഡന്റ് പാലോട് രവി, അടൂർ പ്രകാശ് എം.പി, കെ.പി.സി.സി ഭാരവാഹികൾ, കോൺഗ്രസ്, യൂത്ത് കോൺഗ്രസ് നേതാക്കൾ എന്നിവർ പങ്കെടുത്തു. 13 ന് ആറ്റിങ്ങൽ പൂജ ആഡിറ്റോറിയത്തിൽ പ്രതിനിധി സമ്മേളനം യു.ഡി.എഫ് കൺവീനർ എം.എം ഹസ്സൻ ഉദ്ഘാടനം ചെയ്യും. പ്രതിനിധി സമ്മേളനത്തിൽ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാർ, നിയോജക മണ്ഡലം ഭാരവാഹികൾ, ജില്ലാ, സംസ്ഥാന ഭാരവാഹികൾ ഉൾപ്പടെ 280 പ്രതിനിധികൾ പങ്കെടുക്കും. കോൺഗ്രസ്, യൂത്ത് കോൺഗ്രസ് നേതാക്കൾ പങ്കെടുക്കും.
സമ്മേളനത്തിന് മുന്നോടിയായി വർക്കല ശിവഗിരിയിൽ നിന്നും ആരംഭിച്ച കൊടിമര ജാഥ, നെയ്യാറ്റികര സ്വദേശാഭിമാനി പാർക്കിൽ നിന്നും ആരംഭിച്ച പതാക ജാഥ, വട്ടിയൂർക്കാവ് സ്വാതന്ത്ര്യ സമര സ്മാരകത്തിൽ നിന്നുള്ള ദീപശിഖ ജാഥ , ആര്യനാട് ഗാന്ധി പ്രതിമയിൽ നിന്നും ആരംഭിച്ച ഛായാ ചിത്രജാഥകൾ സമ്മേളന നഗരിയിൽ സംഗമിച്ചിരുന്നു.





Leave a comment