കയർ പ്രതിസന്ധി പരിഹരിക്കുക: സി ഐ ടി യു സംസ്ഥാന കയർ യൂണിയൻ കമ്മിറ്റി.

12 May 2023

കയർ പ്രതിസന്ധി പരിഹരിക്കുക

 ആയിരക്കണക്കിന് തൊഴിലാളികൾ പണിയെടുക്കുന്ന കേരളത്തിലെ കയർ വ്യവസായം അതീവ പ്രതിസന്ധി നേരിടുകയാണ്. ഈ വ്യവസായത്തേയും ഇതിൽ പണിയെടുക്കുന്ന തൊഴിലാളികളെയും സംരക്ഷിക്കണമെന്ന് സിഐറ്റിയു സംസ്ഥാന കമ്മറ്റി വിളിച്ചു ചേർത്ത കയർ യൂണിയൻ്റ പ്രധാന പ്രവർത്തകരുടെയും സംഘം ജീവനക്കാരുടെയും തെക്കൻ മേഖലായോഗം കേരള സർക്കാരിനോട് ആവശ്യപ്പെട്ടു.അടിയന്തിരമായി തൊഴിലാളികളുടെ കൂലി വർദ്ധിപ്പിക്കുക, കെട്ടി കിടക്കുന്ന കയറും കയർ ഉൽപ്പന്നങ്ങളും ഏറ്റെടുക്കുക, ഇൻകം സപ്പോർട്ട് സ്കീം പ്രകാരമുള്ള തൊഴിലാളികളുടെ കൂലി അടിയന്തിരമായി വിതരണം ചെയ്യുക, സംഘം ജീവനക്കാരുടെ മാനേജിരിയൽ സബ്സിഡി അനുവദിക്കുക, കയർ സംഘങ്ങൾക്ക് പ്രവർത്തന മൂലധനം അനുവദിക്കുക, കയർ തൊഴിലാളികളെ സഹായിക്കാനുതകുന്ന രീതിയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മാർഗ്ഗരേഖയിൽ മാറ്റം വരുത്തുക  ഉൽപ്പാദന വിപണന സാമ്പത്തിക സഹായം ഉൾപ്പെടെ അനുവദിക്കുക ണമെന്ന് കേരള സർക്കാരിനോട് ആവശ്യപ്പെട്ടു. റിബേറ്റിന് പകരം കേന്ദ്ര സർക്കാർ നടപ്പിലാക്കിയ വിപണി വിപുലീകരണ സഹായവും രണ്ടു വർഷമായി നിർത്തിവച്ചിരിക്കുകയാണ്. ഇതും കേന്ദ്ര സർക്കാർ പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ടു.സിഐറ്റിയുസംസ്ഥാന പ്രസിഡൻ്റ് ആനത്തലവട്ടം ആനന്ദൻ സംസ്ഥാന സെക്രട്ടറി കെ.എൻ.ഗോപിനാഥ്, സി പി ഐ (എം) തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി. ജോയി, കയർ സെൻ്റർ ജനറൽ സെക്രട്ടറി കെ.കെ.ഗണേശൻ, സി പി ഐ (എം) ആറ്റിങ്ങൽ ഏര്യാ സെക്രട്ടറി അഡ്വ.എസ്. ലെനിൻ, കയർ സെൻ്റർ ഭാരവാഹികളായ അഡ്വ.എൻ.സായികുമാർ ,അഞ്ചുതെങ്ങ് സുരേന്ദ്രൻ, ഡി.സുരേഷ് കുമാർ, ബി.ചന്ദ്രികയമ്മ, ബി.അരുന്ധതി, ബി.ശോഭന തുടങ്ങിയവർ പങ്കെടുത്തു. സിഐറ്റിയു സംസ്ഥാന കമ്മറ്റിയംഗം ആർ.സുഭാഷ് അദ്ധ്യക്ഷനായി.


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started