ചടങ്ങുകള്‍ ഒഴിവാക്കി, അഗതി മന്ദിരങ്ങളിലെ അന്തേവാസികള്‍ക്ക് ഉച്ചഭക്ഷണം

തിരുവനന്തപുരം:  ലളിതമായ ചടങ്ങിൽ വാമനപുരം എംഎൽഎ ഡി കെ മുരളിയുടെ മകന്റെ വിവാഹം. ബാലമുരളിയാണ് വിവാഹിതനായത്. പ്രകാശിന്റെയും അനിതയുടെയും മകള്‍ അനുപമയാണ് വധു. ബുധനാഴ്ച സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരമായിരുന്നു വിവാഹം.

വിവാഹാനുബന്ധമായി ചടങ്ങുകളൊന്നുമുണ്ടായിരുന്നില്ല. കുടുംബാംഗങ്ങൾ മാത്രം പങ്കെടുത്ത ചെറിയ സദസ്സിന്റെ സാന്നിധ്യത്തില്‍ സബ് രജിസ്ട്രാറുടെ മുമ്പാകെയായിരുന്നു വിവാഹം.

വാമനപുരം മണ്ഡലത്തിലും പരിസരത്തുമുള്ള അഗതികളെ സംരക്ഷിക്കുന്ന ആറ് സ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്ക് വിവാഹ ദിവസത്തെ ഉച്ചഭക്ഷണത്തിനുള്ള സംഭാവനകള്‍ നൽകിയിട്ടുണ്ട്. കൂടാതെ ഇ.കെ നായനാർ ചാരിറ്റബിൾ ട്രസ്റ്റിനും സഹായധനം നൽകി.


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started