
അടിസ്ഥാന സൗകര്യ വികസനമില്ലാതെ മഹാകവി കുമാരനാശാൻ പഠിച്ചതും പഠിപ്പിച്ചതുമായ കായിക്കര ആശാൻ മെമ്മോറിയൽ ഗവണ്മെന് എൽപി സ്കൂൾ വിസ്മ്രിതിയിലേക്ക്.
മഹാകവിയുടെ ജന്മ ഗൃഹം സ്ഥിതിചെയ്തിരുന്ന അഞ്ചുതെങ്ങ് കായിക്കരയിലെ 139 വർഷം പഴക്കമുള്ള ആശാൻ മെമ്മറിയൽ ഗവണ്മെന്റ് എൽപി സ്‌കൂളാണ് വികസന മുരടിപ്പിനെ തുടർന്ന് വിസ്മ്രിതിയിലേക്ക് നീങ്ങുന്നത്.
മഹാകവി കുമാരനാശാന്റെ പിതാവ് നാരായണ പേരുങ്ങാടിയുടെ നേതൃത്വത്തിൽ അദ്ദേഹത്തിന്റെ ജന്മഗൃഹത്തിന് സമീപത്തായ് 1884 ൽ ആരംഭിച്ച ചക്കൻ വിളാകം (കോയിൽതോട്ടം സ്കൂൾ )സ്കൂളാണ് പിൽക്കാലത്ത് അഞ്ചുതെങ്ങ് കായിക്കര ആശാൻ മെമ്മോറിയൽ ഗവണ്മെന്റ് എൽപി സ്കൂളായ് പരിണമിച്ചത്.

ചരിത്രപരമായ ഒട്ടനവധി മുഹൂർത്തങ്ങൾക്ക് സാക്ഷ്യം വഹിച്ച അഞ്ചുതെങ്ങ് ഗ്രാമത്തിലെ കായിക്കരയിൽ സ്ഥിതിചെയ്യുന്ന ഈ സ്‌കൂളാണ് ഇന്ന് കാലാനുസൃതമായി എത്തേണ്ടിയിരുന്ന അടിസ്ഥാന വികസനങ്ങളുടെ അപര്യാപ്തയിൽ വിദ്യാർത്ഥികളുടെ എണ്ണത്തിൽ സംഭവിച്ച ഗണ്ണ്യമായ കുറവിനെ തുടർന്ന് അടച്ചുപൂട്ടൽ ഭീഷണി നേരിടുന്നത്. മഹാകവി കുമാരനാശാൻ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തിരുന്നുവെന്ന അപൂർവ്വ നേട്ടം കൈവരിച്ച അനുഗ്രഹീത സ്കൂളിനാണ് ആശാന്റെ 150 ജന്മവാർഷികത്തിലെ ഈ ദുർഗതി.
നിലവിൽ, ഓരോ വർഷം പിന്നിടുമ്പോഴും വിദ്യാർത്ഥികളുടെ എണ്ണത്തിൽ കുറവ് സംഭവിക്കുകയാണ്. സ്കൂളിന്റെ അടിസ്ഥാന വികസന സൗകര്യങ്ങൾ വർദ്ധിപ്പിച്ചുകൊണ്ട് യുപി , എച്എസ് ഗ്രേഡ്കൾ ഏർപ്പെടുത്തുവാൻ അധികൃതർ താല്പര്യം കാട്ടാത്തതാണ് പ്രധാനമായും സ്കൂളിന്റെ തകർച്ചയ്ക്ക് കാരണം.
അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് ഒന്നാം വാർഡ് പ്രദേശത്താണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്. സ്കൂളിന്റെ പരിതാപകരാമായ അവസ്ഥ തിരിച്ചറിഞ്ഞ പിറ്റിഎ യും, അദ്ധ്യാപകരും, നാട്ടുകാരും ചേർന്ന് ഒരു “സ്കൂൾ വികസന സമിതി” രൂപീകരികരിച്ചിരുന്നു. അതെ സമിതി പ്രീ പ്രൈമറി കൂടി സ്കൂളിന്റെ ഭാഗമായി കൊണ്ട് വരുകയും രണ്ട് അദ്ധ്യാപകരെ ദിവസവേതനം നൽകി നിയമിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇന്ന് ആ അദ്ധ്യാപകർക്കു ശമ്പളം നൽകാനാകാതെ നട്ടംതിരിയുന്ന അവസ്ഥയിലാണ്.
ഇതിനൊക്കെ പുറമേ, നിലവിലെ സ്കൂൾ കെട്ടിടം ഏത് നിമിഷവും നിലം പൊത്താവുന്ന അപകടാവസ്ഥയിലാണ്. ഇരുപത് വർഷത്തിലേറെ പഴക്കമുള്ള ഈ കെട്ടിടത്തിന്റെ വിവിധഭാഗങ്ങൾ നിലവിൽ പൊട്ടിപോളിഞ അവസ്ഥയിലാണ്.
അതിനാൽ തന്നെ, ഇവിടുത്തെ പല വിദ്യാർത്ഥികളുടെയും മാതാപിതാക്കൾ ഭയപ്പാടോടെയാണ് കുട്ടികളെ സ്‌കൂളിലേക്ക് അയക്കുന്നത്. ചില മാതാപിതാക്കൾ ഈ കാരണത്താൽ കുട്ടിയ മറ്റ് സ്‌കൂളിലേക്ക് അയച്ച അവസ്ഥപോലും ഉണ്ടായിട്ടുണ്ട്.
സ്‌കൂളിന് പുതിയ കെട്ടിടം നിർമ്മിക്കാൻ തുക അനുവദിച്ചതായ് ബന്ധപ്പെട്ടവർ പറയുന്നുണ്ട്. എന്നാൽ നിലവിലെ സ്കൂൾ കെട്ടിടം ഏഴ് സെന്റ് വസ്തുവിലാണ് സ്ഥിതി ചെയ്യുന്നത്. പുതിയ കെട്ടിടം പണിയുകയാണെങ്കിൽ അതിന് കൂടുതൽ ഭൂമി ആവശ്യമാണ്. സ്കൂളിന്റെ നിലവിലെ ഏഴ് സെന്റ് വസ്തുവിന് ചുറ്റുമായി സ്ഥിതിചെയ്യുന്ന ഭൂമി ആശാൻ മെമ്മോറിയൽ അസോസിയേഷന്റെതാണ്.എന്നാൽ സ്കൂൾ വികസനത്തിനായി ഭൂമിവിട്ടുകൊടുക്കുന്ന കാര്യത്തിൽ അസോസിയേഷൻ ഭർവാഹികൾ രണ്ട് തട്ടിലാ ലണെന്നാണ് സൂചന.
ചില അംഗങ്ങൾ സ്കൂൾ പൂട്ടിപോകുകയാണെങ്കിൽ ആ സ്ഥലം കൂടി അസോസിയേഷന് സ്വന്തമാക്കുവാൻ കഴിയുമെന്ന ചിന്താഗതിയുള്ളവരാണെന്നും പ്രദേശവാസികൾ ആരോപിക്കുന്നുണ്ട്.
മഹാകവി കുമാരനാശാന്റ നാമധേയത്തിൽ ഉള്ള സ്കൂൾ കെട്ടിടം നില നിർത്തേണ്ടതും, സ്കൂൾ വികസന കാര്
യങ്ങൾ ശ്രദ്ധിക്കേണ്ടതുമായ ആശാൻ മെമ്മോറിയൽ അസോസിയേഷൻ ഈ വിഷയത്തിന്മേൽ ഇപ്പോഴും ഉചിതമായ നടപടി സ്വീകരിക്കാതെ മെല്ലെപ്പോക്ക് നയം സ്വീകരിക്കുന്നത് ഈ സ്കൂളിന്റെ തകർച്ചയ്ക്ക് മാത്രമേ ഉപകരിക്കുകയുള്ളൂ.


Leave a comment