
05-04-2023
ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടിയും പെട്രോൾ
ഒഴിച്ചു കത്തിച്ചും കൊലപ്പെടുത്തിയ ശേഷം സ്വയം തീ കൊളുത്തിയതിനെ തുടർന്നു
ഗുരുതരമായി പൊള്ളലേറ്റു ചികിത്സയിൽ കഴിഞ്ഞിരുന്ന ഭർത്താവും മരിച്ചു.
മെഡിക്കൽ കോളജ് ആശുപത്രി ഓഫിസിലെ സീനിയർ സൂപ്രണ്ട് വൈ. അലി അക്ബർ (55) ആണ്
ഇന്നലെ രാത്രി പത്തോടെ മരിച്ചത്.
അഴീക്കോട് വളവെട്ടി പുലിക്കുഴി അർഷാസിൽ സഹീറ (67), മകൾ നെടുമങ്ങാട് ഗവ.
ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക മുംതാസ് (47) എന്നിവരെ ക്രൂരമായി
കൊലപ്പെടുത്തിയ ശേഷമാണ് അലി അക്ബർ ശരീരത്തിൽ പെട്രോൾ ഒഴിച്ചു സ്വയം
കത്തിച്ചത്. കഴിഞ്ഞ 30 നു പുലർച്ചെ ആയിരുന്നു സംഭവം. രണ്ടു കോടിയോളം വരുന്ന
കടബാധ്യത തീർക്കാൻ വീടു വിൽക്കാൻ ആവശ്യപ്പെട്ടെങ്കിലും സഹീറയും മുംതാസും
സമ്മതിച്ചിരുന്നില്ല. ഈ വൈരാഗ്യത്താൽ പുലർച്ചെ ഭക്ഷണം പാകം ചെയ്യാനായി
അടുക്കളയിലെത്തിയ ഇരുവരെയും അലി അക്ബർ ആക്രമിക്കുകയായിരുന്നു


Leave a comment