ശ്രീകാര്യത്ത് ഘോഷയാത്രയ്ക്കിടെ ആന ഇടഞ്ഞു

03-04-2023

ശ്രീകാര്യം: കരിമ്പുകോണം ദേവീ ക്ഷേത്രത്തിലെ ഘോഷയാത്രക്കിടെ ആന ഇടഞ്ഞു. തുമ്പിക്കൈകൊണ്ടുള്ള അടിയേറ്റ് 5പേർക്കു പരുക്കേറ്റു. ഇവരെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. പരുക്കു സാരമുള്ളതല്ലെന്ന് ആശുപത്രി അധികൃതർ‍ അറിയിച്ചു.

ശ്രീകാര്യം സ്വദേശി കൃഷ്ണവർധൻ(12), അണിയൂർ സ്വദേശി അച്ചു(30), ചെമ്പഴന്തി സ്വദേശി സോണി(28), പൗഡിക്കോണം സ്വദേശി സന്ധ്യ(34), ശ്രീകാര്യം സ്വദേശി കെസിയ(19) എന്നിവർക്കാണ്‌ പരുക്കേറ്റത്‌.

ഇന്നലെ രാത്രി പത്തേമുക്കാലോടെയാണ് സംഭവം.2 ആനകളെ അണിനിരത്തിയായിരുന്നു ഘോഷയാത്ര നടന്നത്. വൻ ജനാവലിയാണ് ഘോഷയാത്രയിലുണ്ടായിരുന്നത്.

ചെക്കാലമുക്ക് ജംക്ഷനിൽ എത്തിയപ്പോഴാണ് കൂട്ടത്തിലുണ്ടായിരുന്ന അയ്യപ്പൻ എന്ന ആന ഇടഞ്ഞത്. അത് പിന്തിരിഞ്ഞ് അടുത്തു നിന്നവരെ തുമ്പിക്കൈകൊണ്ട് അടിക്കുകയായിരുന്നു. ആനയെ സമീപത്തെ പുരയിടത്തിൽ തളച്ച ശേഷം ലോറിയിൽ കയറ്റിക്കൊണ്ടുപോയി


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started