
24-03-2023
ആറ്റിങ്ങൽ: ആറ്റിങ്ങൽ നഗരസഭ വാർഡ് 7 അറാട്ട്കടവിലെ ഏഴാം നമ്പർ അങ്കണവാടിയുടെ സുരക്ഷിതത്വം വാഴവള്ളിയിൽ ഭദ്രം. അങ്കണവാടി കോമ്പൗണ്ട് ഗേറ്റിന്റെ പൂട്ട് തകരാറിലായതിനെ തുടർന്നാണ് ജീവനക്കാർ വാഴവള്ളിയിൽ സുരക്ഷിതത്വം തീർത്തിരിക്കുന്നത്. ഒരാഴ്ച്ച മുൻപ് രാത്രിയിൽ ഗേറ്റ് തുറന്ന് കിടക്കുന്നത് കണ്ട പ്രദേശവാസികൾ വിവരം അങ്കണവാടി ജീവനക്കാരെ അറിച്ചു. എന്നാൽ പൂട്ട് തകരാറായത് കൊണ്ടാണ് പൂട്ടാൻ സാധിക്കാത്തതെന്നായിരുന്നു ജീവനക്കാർ അന്ന് പറഞ്ഞതെന്ന് പ്രദേശവാസികൾ പറയുന്നു. എന്നാൽ ഒരാഴിച്ച പിന്നിട്ടിട്ടും നിസ്സാര വിലയുള്ള ഒരു പൂട്ട് വാങ്ങി മാറ്റാൻ തയ്യാറാകാതെ വാഴവള്ളിയിൽ സുരക്ഷിതത്വം തീർത്തിരിക്കുകയാണ് അംഗനവാടി ജീവനക്കാർ.



Leave a comment