
22-03-2023
കിളിമാനൂർ :കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് പുഴ പുനരുജീവന പ്രവർത്തനങ്ങളുടെ ഭാഗമായി നഗരൂർ ഗ്രാമപഞ്ചായത്തിലെ പതിനാറാം വാർഡിൽ ജലദിനമായ മാർച്ച് 22 ആം തീയതി കാക്കോട് പാടശേഖര സമിതിയുടെ ഏറെക്കാലത്തെ ആവശ്യം പരിഗണിച്ച് പുഴ പുനർജവന പ്രവർത്തിയിൽ ഉൾപ്പെടുത്തി പുഴയുടെ നവീകരണ പ്രവർത്തികൾ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി പി മുരളി കൈത തൈകൾ നട്ട് പാർശ്വഭിത്തികൾ ബലപ്പെടുത്തുന്ന പ്രവർത്തികൾ ഉദ്ഘാടനം ചെയ്തു.

നഗരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡി സ്മിത അധ്യക്ഷത വഹിച്ചു പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വിജയലക്ഷ്മി വാർഡ് മെമ്പർമാർ നവ കേരള മിഷൻ ആർ പി പഞ്ചായത്ത് എൻജിഎൻആർഇ ജി എസ് എ ഇ ഓവർസിയർ തുടങ്ങിയവർ പങ്കെടുത്തു


Leave a comment