
22-03-2023
മുടപുരം : ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് 2023-24 വാർഷിക പദ്ധതിക്കുള്ള ബഡ്ജറ്റ് വൈസ് പ്രസിഡന്റ് അഡ്വ. എസ് ഫിറോസ് ലാൽ അവതരിപ്പിച്ചു.
44,68,87,437 രൂപ വരവും,43,90,23,305രൂപ ചെലവും, 78,64,132 രൂപ മിച്ചവും ഉള്ള ബഡ്ജറ്റാണ് അവതരിപ്പിച്ചത്.
ഉൽപാദന മേഖലയിൽ 69,98,280രൂപയും, ഭവന നിർമ്മാണത്തിന് 1,89,99,000രൂപയും, വനിതാ ഘടക പദ്ധതിയിൽ 43,77,860രൂപയും,കുട്ടികൾ ഭിന്നശേഷി വിഭാഗങ്ങൾ എന്നിവയ്ക്ക്22,00,000രൂപയും, വയോജനങ്ങൾക്കായി 22,00,000 രൂപയും, പശ്ചാത്തല മേഖലയിൽ 1,30,91,899രൂപയും, ആരോഗ്യ മേഖലയിൽ 3,72,99,000രൂപയും,മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് മേഖലയിൽ 33 കോടി രൂപയും, ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്.


യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ പി സി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കവിത സന്തോഷ്, പി മണികണ്ഠൻ, ജോസഫിൻ മാർട്ടിൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാരായ പി മുരളി, എ ചന്ദ്രബാബു, ബ്ലോക്ക് മെമ്പർമാരായ എ എസ് ശ്രീകണ്ഠൻ, കെ മോഹനൻ, ആർ പി നന്ദു രാജ്, പി കരുണാകരൻ നായർ, ജയ ശ്രീരാമൻ, പി അജിത, പി ശ്രീകല, രാധിക പ്രദീപ്, ബിഡിഒ എൽ ലെനിൻ തുടങ്ങിയവർ സംസാരിച്ചു.




Leave a comment