കഠിനംകുളത്ത് തോക്ക് ഉൾപ്പെടെയുള്ള മാരകായുധങ്ങളുമായി 2 പേർ പിടിയിൽ

16-03-2023

തിരുവനന്തപുരം: കഠിനംകുളത്ത് തോക്ക് ഉൾപ്പെടെയുള്ള മാരകായുധങ്ങളുമായി 2 പേർ പിടിയിൽ. കഠിനംകുളം കണിയാപുരം പാർവ്വതീ പുത്തനാറിന് സമീപത്ത് നിന്നാണ് ഇവരെ പിടികൂടിയത്. തോക്ക് ഉൾപ്പെടെ മാരകായുധങ്ങളുമായി എത്തിയ മൂന്നംഗ സംഘത്തിലെ രണ്ട് പേരാണ് കഠിനംകുളം പോലീസിൻ്റെ പിടിയിലായി.

വർക്കല റാത്തിക്കൽ സ്വദേശി ഷാഹുൽ ഹമീദ് (31) കണിയാപുരം മലമേൽ പറമ്പ് സ്വദേശി മനാൽ (32) എന്നിവരാണ് പിടിയിലായത്. ചാന്നാങ്കര അണക്കപ്പിള്ള പാലത്തിനു സമീപം ഇന്നലെ രാത്രി പത്തുമണിയോടെയാണ് സംഭവം

ഒരു ബൈക്കിലെത്തിയ മൂന്നുപേർ റോഡിൽ നിൽക്കുകയായിരുന്ന യുവാക്കളുമായി തർക്കമുണ്ടായി. തുടർന്ന് ഒരാൾ കത്തിയുമായി ആക്രമിക്കാൻ ഇറങ്ങി. കത്തിവീശി ആക്രോശിച്ച് നാട്ടുകാരെ ആക്രമിക്കാൻ പലവട്ടം ശ്രമിച്ചു.

ബഹളം കേട്ട് നാട്ടുകാർ കൂടുതലെത്തി ഇവരെ കീഴ്പ്പെടുത്തുകയായിരുന്നു. ഇതിനിടയിൽ ചാന്നാങ്കര സ്വദേശി ഫവാസ് ബൈക്കുമായി രക്ഷപ്പെട്ടു. തുടർന്ന് ഇവരെ പരിശോധിച്ചപ്പോഴാണ് ഒരു തോക്കും രണ്ടു കത്തിയും കണ്ടെത്തിയത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ കഠിനംകുളം പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തു.

ഒരാളെ കൊലപ്പെടുത്താനുള്ള ക്വോട്ടേഷനുമായിട്ടാണ് എത്തിയതെന്ന് ഇവർ നാട്ടുകാരോടു പറഞ്ഞു. കസ്റ്റഡിയിലായവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started