
16-03-2023
ആറ്റിങ്ങൽ: അപകടക്കെണി ഒരുക്കി പൂവമ്പാറ പാലത്തിന്റെ തകർന്ന കൈവരി. ദേശീയ പാതയിൽ ആറ്റിങ്ങലിനും ആലംകോടിനും ഇടയിലുള്ള പൂവമ്പാറ പാലത്തിന്റെ ഒരു വശത്തെ കൈവരി തകർന്നിട്ട് ഒരു മാസം കഴിഞ്ഞിട്ടും അറ്റകുറ്റപണികൾ നടത്താത്തതിൽ പ്രതിഷേധം ഏറുന്നു. പാലത്തിന്റെ ശിലാഫലകം മടക്കം ഇരുപത് മീറ്ററിലധികം ഏതോ വാഹനം ഇടിച്ച് തകർത്തു.

പാലത്തിൽ സ്ഥാപിച്ചിരുന്ന വിളക്കുകളും അപകടത്തിൽ തകർത്തിരുന്നു. അടുത്ത ദിവസം തന്നെ ലൈറ്റുകൾ പുന:സ്ഥാപിച്ചെങ്കിലും പാലത്തിന്റെ കൈവരിയുടെ അറ്റകുറ്റപണികൾ ആരംഭിക്കുന്നത് വൈകുന്നത് ആശങ്ക ഉയർത്തുന്നു. തകർന്ന കൈവരിയിൽ അപകട സൂചനയോ, തകർന്ന കൈവരി താത്കാലികമായ മറയ്ക്കുകയോ ചെയ്തിട്ടില്ല. രാത്രികാലങ്ങളിൽ കാൽനടയാത്രക്കാർക്കും, ചെറുവാഹനങ്ങൾക്കും ഈ മേഘല ഏറെ ഭീഷണിയാണ്.


Leave a comment