
11-03-2023
ആറ്റിങ്ങൽ : ത്രിപുരയിൽ എളമരം കരീം എം പിയെ ആക്രമിച്ചതിൽ സിഐറ്റിയു പ്രതിഷേധിച്ചു
അധികാരം കിട്ടിയതിൻ്റെ അഹങ്കാരത്തിൽ ത്രിപുരയിൽ ബിജെപിയും ആർ എസ് എസും ചേർന്നു ഇടതു പക്ഷത്തെ പ്രവർത്തകരെയാകെ ആക്രമിക്കുകയാണ്.അതികാരം കിട്ടിയ അന്നു മുതൽ തുടങ്ങിയതാണ്. പാർട്ടി നേതാക്കളെയും ജയിച്ചു വന്ന എം എൽ എ മാരെയും പാർട്ടി പ്രവർത്തകരെയും വോട്ടു ചെയ്തവരേയും കൂട്ടത്തോടെ ആക്രമിക്കുകയും വീടുകളും സ്ഥാപനങ്ങളും ചുട്ടുകരിക്കുകയും കൊള്ളയടിക്കുകയും ചെയ്യുന്ന പൈശാചിക നടപടികൾക്കിരയായവരെ നേരിൽ കാണുവാനും ആശ്വസിപ്പിക്കുവാനും എത്തിയ സിഐറ്റിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം ഖരീം എം.പി ഉൾപ്പെടെയുള്ളവരെ ആക്രമിക്കുവാനും വാഹനങ്ങൾകത്തിക്കുകയും ചെയ്ത നടപടിക്കെതിരെ സിഐറ്റിയു ആറ്റിങ്ങൽ ഏര്യാ കമ്മറ്റി പ്രതിഷേധിച്ചു. പ്രതിഷേധയോഗം സിഐറ്റിയു സംസ്ഥാന സെക്രട്ടറി ആർ.രാമു ഉദ്ഘാടനം ചെയ്തു.ജില്ലാ ജോയിൻ്റ് സെക്രട്ടറിമാരായ അഞ്ചുതെങ്ങ് സുരേന്ദ്രൻ, വി.വിജയകുമാർ, ജില്ലാ കമ്മറ്റിയംഗം സി.പയസ്, ഏര്യാ കമ്മറ്റിയംഗങ്ങളായ പി.മണികണ്ഠൻ, ജി.വ്യാസൻ, എസ് ചന്ദ്രൻ ,എം.ബി.ദിനേശ്തുടങ്ങിയവർ സംസാരിച്ചു.എം.ചന്ദ്രബാബു, ബി, രാജീവ്, എസ്.സാബു,എ.അൻഫർ, എസ്.രാജശേഖരൻ, ആറ്റിങ്ങൽ ശിവൻ, ആർ.എസ്.അരുൺ, ഗായത്രി ദേവി, ലില്ലി, ബി.എൻ.സൈജു രാജ്, എൻ.ലോറൻസ്, എ.ആർ.റസൽ, കിരൺ ജോസഫ്, ജെ .വിക്രമകുറുപ്പ്, കെ.ശിവദാസൻ, റ്റി.ബിജു, സന്തോഷ് കുമാർ, ഭാസി, അനീഷ് തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി.




Leave a comment