തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് 2021 ഫെബ്രുവരി 18ന് മുഖ്യമന്ത്രി ഓൺലൈനായി ഉദ്ഘാടനം ചെയ്ത സ്കൂൾ ബഹുനിലമന്ദിരം പ്രവർത്തനരഹിതമായി അടഞ്ഞു കിടക്കുന്നു

school-kettidam

10-03-2023

ആറ്റിങ്ങൽ: മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത സ്കൂൾ മന്ദിരം കൊല്ലം രണ്ട് കഴിഞ്ഞിട്ടും നഗരസഭ ഫിറ്റ്നസും, കെട്ടിട നമ്പരും ഇല്ലാത്തതിനാൽ അടഞ്ഞുക്കിടക്കുന്നു. അവനവഞ്ചേരി ഗവൺമെന്റ് ഹൈസ്കൂൾ കെട്ടിടത്തിനാണീ ദുർഗതി. തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് 2021 ഫെബ്രുവരി 18ന് മുഖ്യമന്ത്രി ഓൺലൈനായി ഉദ്ഘാടനം ചെയ്ത സ്കൂൾ ബഹുനിലമന്ദിരമാണ് പ്രവർത്തനരഹിതമായി അടഞ്ഞു കിടക്കുന്നത്.

ഒൻപത് മാസം കൊണ്ട് പണികൾ പൂർത്തിയാക്കണമെന്ന കരാർ വ്യവസ്ഥയിൽ കിഫ്ബി ഫണ്ടിൽ നിന്ന് 3.91 കോടി ചെലവിട്ട് നിർമ്മിച്ച കെട്ടിടത്തിന് 2018 സെപ്തംബർ 5ന് അന്നത്തെ മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് തറക്കല്ലിട്ടത്. പദ്ധതി അനുസരിച്ച് 2019 മേയിൽ സ്കൂൾ മന്ദിരം പണി പൂർത്തിയാക്കേണ്ടതായിരുന്നു.

അഞ്ച് ക്ലാസ് മുറി വീതമുണ്ടായിരുന്ന രണ്ട് പഴയ കെട്ടിടങ്ങൾ പൊളിച്ചുമാറ്റിയ സ്ഥലത്താണ് പുതിയ നാലുനില കെട്ടിടം നിർമിച്ചത്.

ഉദ്ഘാടനത്തിനായി ക്ലാസ് മുറികളുടെ നിർമ്മാണം ഭാഗികമായി പൂർത്തിയാക്കുകയായിരുന്നു. കെട്ടിടത്തിന്റെ പ്ലാൻ നഗരസഭ അംഗീകരിച്ചിരുന്നു. എന്നാൽ പണികൾ പൂർത്തിയാക്കുകയും, ഉദ്ഘാടനം നടത്തുകയും ചെയ്തശേഷമാണ് പുതിയ വാദവുമായി മരാമത്തുകാർ രംഗത്തെത്തിയത്. സ്കൂളിന്റെ നടത്തിപ്പിനായി 2022ൽ സർക്കാരിനെ സമീപിക്കുകയും 2023 ജനുവരി 13ന് പ്രത്യേക അനുകൂല ഉത്തരവ് ഇറക്കുകയും ചെയ്തു. എന്നാലും രണ്ടാമത്തെ കോണിപ്പടിയിൽ പിടിച്ചു നഗരസഭാ മരാമത്ത് വകുപ്പ് നിൽക്കുകയാണിപ്പോഴും.


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started