പാചക വാതക വില വർദ്ധനവ്സിഐറ്റിയു പന്തം കൊളുത്തി പ്രതിഷേധിച്ചു.

04-03-2023

ഗാർഹിക ആവശ്യങ്ങൾക്കു 50 രൂപയും വാണിജ്യ ആവശ്യങ്ങൾക്കും 351 രൂപയും ഒറ്റയടിക്ക് വർദ്ധിപ്പിച്ചു ജനങ്ങളെ കൊള്ളയടിക്കുന്ന കേന്ദ്ര സർക്കാരിനെതിരെ സിഐറ്റിയു ആറ്റിങ്ങൽ ഏര്യാ കമ്മറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രതിഷേധിച്ചു. ആറ്റിങ്ങൽ കെഎസ്ആർറ്റിസി ബസ് സ്റ്റാൻ്റിൽ നിന്നും ആരംഭിച്ച പ്രകടനം കച്ചേരി നടയിൽ സമാപിച്ചു. സിഐറ്റിയു സംസ്ഥാന സെക്രട്ടറി ആർ.രാമു ഉദ്ഘാടനം ചെയ്തു.സംസ്ഥാന കമ്മറ്റിയംഗം ആർ.സുഭാഷ്, ഏര്യാ സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ, പി.മണികണ്ഠൻ, ജി.വ്യാസൻ തുടങ്ങിയവർ സംസാരിച്ചു. എസ് .രാജശേഖരൻ, ബി.രാജീവ്, ശിവൻ ആറ്റിങ്ങൽ, എം.ബി.ദിനേശ്, ബി.സതീശൻ, ആർ.എസ്. അരുൺ, അനിൽ ആറ്റിങ്ങ്, ശ്രീലതാ പ്രദീപ്, സിന്ധു പ്രകാശ്, അജി.ജെ.കെ, എൻ.ബിനു, ലോറൻസ്, ഗായത്രി ദേവീ, എസ്.ജി.ദിലീപ് കുമാർ, ഗായത്രി ദേവി, ആർ.അനിത, വിവേക്, അനിൽകുമാർ, പി.വി.സുനിൽ, എ.അൻഫാർ, ബിജു, ഹീസമോൻ തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started