04 -02 -2023

വക്കം: വക്കം ഗ്രാമപഞ്ചായത്തിലെ നിലയ്ക്കാമുക്ക്, പണയിൽക്കടവ്
റോഡിന്റെ പല ഭാഗത്തും മരണക്കുഴിയുമായി തകർന്ന റോഡുകൾ..

നാലു കോടി 21 ലക്ഷത്തിന്റെ ആറാമത്തെ ടെൻഡർ ആരെടുക്കുമെന്ന ചിന്തയിൽ ജനങ്ങൾ…..

നിലയ്ക്കാമുക്ക് മുതൽ വക്കം പണയ്ക്കടവ് വരെയുള്ള റോഡുകൾ നവീകരിക്കുന്നതിനു നാലു കോടി ഒരു ലക്ഷം രൂപയാണ് അനുവദിച്ചത്. നാലു പ്രാവശ്യം ടെൻഡർ ഏറ്റെടുക്കാൻ ആരും വന്നില്ല. അഞ്ചാമത്തെ നാലു കോടി 21 ലക്ഷമാക്കി തുകയുയർത്തി. അതെടുക്കാനും കരാറുകാർ എത്തിയില്ല. ആറാമത്തെ ടെൻഡർ മാർച്ച് ഏഴാം തീയതിയിലേക്ക് മാറ്റി.ഈ മാസം പത്താം തീയതി അതിന്റെ കാലാവധി അവസാനിക്കും.
ഭരണതലത്തിലുള്ള ജനപ്രതിനിധികളും പാർട്ടി ഉന്നതരും കരാറുകാരും തമ്മിലുള്ള വിലപേശലുകളാണ് കരാർ വൈകാൻ കാരണമെന്ന് നാട്ടുകാർ പറയുന്നുത്.
വാഹനയാത്രക്കാർക്ക് അപകടം സംഭവിക്കുന്ന വിധം റോഡിന്റെ അവസ്ഥ കണ്ടിട്ടും തന്റെ ആസ്തി വർധിപ്പിക്കുന്നതിൽ നോട്ടമിടുന്ന ജനപ്രതിനിധികൾ …

ജനപ്രതിനിധികൾ ഉൾപ്പെടെ യാത്ര ചെയ്യുന്ന സ്ഥലം കൂടെയാണ് ഈ റോഡ് എന്നോർക്കണം എന്നാണ് നാട്ടുകാർ പറയുന്നത്…

റോഡിന്റെ ശോചനിയ അവസ്ഥ പരിഹരിച്ചു യാത്രക്കാർക്ക് സൗകര്യം ഒരുക്കണമെന്ന് ആവിശ്യപ്പെട്ട് മാർച്ച് ആറാം തീയതി വക്കം പഞ്ചായത്ത് ഓഫീസിന്റെ മുന്നിൽ പ്രവാസിയും സാമൂഹിക പ്രവർത്തകനുമായ വക്കം ചിപ്പിയുടെ നേതൃത്തിൽ കക്ഷി രാഷ്ട്രീയഭേത മന്യേ ജനകൂട്ടായ്മയുടെ പ്രതിഷേധ ധർണ്ണ രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണിവരെ സംഘടിപ്പിക്കുന്നു



Leave a comment