പ്രാദേശിക അവധി: പൊതുപരീക്ഷകൾക്ക് ബാധകമല്ല

IMG_20230120_114223_(1200_x_628_pixel)

26-02-2023

കടയ്ക്കാവൂർ:കടയ്ക്കാവൂർ ഗ്രാമപഞ്ചായത്തിലെ നിലയ്ക്കാമുക്ക് (വാർഡ് 12) വാർഡിൽ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അനുവദിച്ച പ്രാദേശിക അവധി ഉത്തരവിൽ ഭേദഗതി വരുത്തി ജില്ലാ കളക്ടർ ജെറോമിക് ജോർജ്.

ഉപതെരഞ്ഞെടുപ്പിനെ തുടർന്ന് ഫെബ്രുവരി 27,28 മാർച്ച് ഒന്ന് തിയതികളിൽ കടയ്ക്കാവൂർ ഗ്രാമപഞ്ചായത്തിലെ 11,12 വാർഡുകളിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ, അർദ്ധ സർക്കാർ , പൊതുമേഖലാ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി പ്രഖ്യാപിച്ച് നേരത്തെ ഉത്തരവായിരുന്നു.

എന്നാൽ അധ്യയന വർഷത്തിന്റെ അവസാനഘട്ടമായതിനാൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പൊതുപരീക്ഷകൾ നടക്കുന്ന സാഹചര്യത്തിൽ പ്രാദേശിക അവധി മുൻനിശ്ചയപ്രകാരമുള്ള പരീക്ഷകൾക്ക് ബാധകമായിരിക്കില്ലെന്ന് ജില്ലാ കളക്ടർ അറിയിച്ചു.


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started