
26-02-2023
തിരുവനന്തപുരം : ഗ്രാമപഞ്ചായത്തിലെ അനധികൃത നിയമനത്തിനെതിരെ ഓംബുഡ്സ്മാന് പരാതി നൽകി. കടയ്ക്കാവൂർ ഗ്രാമപഞ്ചായത്തിൽ സി.പി.എം ലോക്കൽ സെക്രട്ടറിയെ പ്ലാൻ ഫെസിലിറ്റേറ്ററായി നിയമിച്ചതിനെതിരെ മുൻ വാർഡ് മെമ്പറും ഐ. എൻ ടി യു സി. കടയ്ക്കാവൂർ മണ്ഡലം പ്രസിഡന്റുമായ എസ് .കൃഷ്ണകുമാറാണ് തദ്ദേശ ഭരണ സ്ഥാപന ഓംബുഡ്സ്മാന് വിവരാവകാശ രേഖകൾ സഹിതം പരാതി നൽകിയത്.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി, ഫെസിലിറ്റേറ്റർ എന്നിവരെ എതിർകക്ഷികളാക്കിയാണ് പരാതി . നിയമനം അന്വേഷണം നടത്തി റദ്ദുചെയ്യണമെന്ന് കൃഷ്ണകുമാർ ആവശ്യപ്പെടുന്നു. ഓംബുഡ്സ്മാൻ 206/2023 നമ്പറായി ഫയലിൽ സ്വീകരിച്ച പരാതി എതിർകക്ഷികൾക്ക് നോട്ടീസ് അയയ്ക്കാൻ നിർദ്ദേശിച്ചു.


Leave a comment