
23-02-2023

കടയ്ക്കാവൂർ: വക്കം പുത്തൻനട ദേവേശ്വര ക്ഷേത്രത്തിലെ കുംഭ തിരുവാതിര ഉത്സവം കൊടിയേറി. ക്ഷേത്ര തന്ത്രി അക്കിത്ത മംഗലത്ത് മഠം ആർ. ചന്ദ്രമോഹനര് ക്ഷേത്രമേൽശാന്തി തൈക്കാട്ടുശേരി അജിത് കാർത്തികേയൻ എന്നിവരുടെ മുഖ്യകാർമികത്വം വഹിച്ചു. ഉത്സവ ദിവസങ്ങളിൽ പഞ്ചഗവ്യ നവകലശാഭിഷേകം കഞ്ഞി സദ്യ, ധാര, ശ്രീഭൂതബലി, കാഴ്ചശീവേലി, അന്നദാനം, പുഷ്പാഭിഷേകം, പായസസദ്യ, മുളയിടൽ, എന്നിവഉണ്ടാകും. സമാപന ദിവസമായ 2ന് വൈകിട്ട് 3.30ന് ആറാട്ട് ഘോഷയാത്ര ക്ഷേത്രസന്നിധിയിൽ നിന്ന് പുറപ്പെടും. രാത്രി 9ന് പഞ്ചവിംശതികലശാഭിഷേകത്തിന് പിന്നാലെ കൊടിയിറങ്ങും.


Leave a comment