
23-02-2024
കടയ്ക്കാവൂർ: രാജ്യ സേവനത്തിനിടെ വീരമൃത്യു വരിച്ച വക്കം ബാബു മന്ദിരത്തിൽ ക്യാപ്ടൻ ആർ.ശശീന്ദ്രബാബുവിന്റെ ഓർമ്മയ്ക്കായി നിലയ്ക്കാമുക്ക് കായിക്കര കടവ് റോഡിന് ക്യാപ്ടൻ ശശീന്ദ്രബാബു റോഡെന്ന് നാമകരണം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള പ്രമേയം വക്കം സൗഹൃദവേദി പ്രസിഡന്റ് സി.വി. സുരേന്ദ്രന്റെ അദ്ധ്യക്ഷതയിൽ കൂടിയ വക്കം സൗഹൃദവേദിയുടെ യോഗം പാസാക്കി. മേൽ നടപടിക്കായി ഈ പ്രമേയത്തിന്റെ പകർപ്പ് വക്കം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.താജുന്നിസയ്ക്ക് വക്കം സൗഹൃദവേദി സെക്രട്ടറി എസ്.ഷാജി, ജോയിന്റ് സെക്രട്ടറി പ്രൊഫ.ഹരീന്ദ്രബാബു, ട്രഷറർ കെ.ബി.മുകുന്ദൻ എന്നിവരുടെ സാന്നിദ്ധ്യത്തിൽ പ്രസിഡന്റ് സി.വി.സുരേന്ദ്രൻ നൽകി. ഇതിനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഉറപ്പ് നൽകി.


Leave a comment