ഒന്നാംക്ലാസ് പ്രവേശനത്തിന് ആറുവയസ്സാക്കണം – കേന്ദ്രം

February 23, 2023

ന്യൂഡല്‍ഹി: ഒന്നാംക്ലാസ് പ്രവേശനത്തിനുള്ള പ്രായപരിധി ആറുവയസ്സോ അതില്‍ കൂടുതലോ ആക്കി നിശ്ചയിക്കണമെന്ന നിര്‍ദേശവുമായി കേന്ദ്രസര്‍ക്കാര്‍. പുതിയ ദേശീയ വിദ്യാഭ്യാസനയത്തിന്റെ പശ്ചാത്തലത്തില്‍ ഇതുസംബന്ധിച്ച നിര്‍ദേശങ്ങള്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയം നല്‍കി.
കുട്ടികളുടെ സമഗ്രവികസനത്തിനും തടസ്സമില്ലാത്ത പഠനത്തിനും അങ്കണവാടികള്‍, സര്‍ക്കാര്‍, എയ്ഡഡ്, സ്വകാര്യ, സന്നദ്ധസംഘടനകള്‍ തുടങ്ങിയവര്‍ നടത്തുന്ന പ്രീസ്‌കൂള്‍ സെന്ററുകളില്‍ മൂന്നുവര്‍ഷത്തെ പഠനം ലഭിച്ചിരിക്കണമെന്ന് ദേശീയ വിദ്യാഭ്യാസനയം നിര്‍ദേശിക്കുന്നു.
ഇത് ഉറപ്പാക്കാന്‍ ഒന്നാംക്ലാസ് പ്രവേശനത്തിന് കുറഞ്ഞത് ആറുവയസ്സാക്കി നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ടാണ് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും വിദ്യാഭ്യാസമന്ത്രാലയം നിര്‍ദേശം നല്‍കിയത്.
മൂന്നുമുതല്‍ എട്ടുവയസ്സുവരെയുള്ള കുട്ടികളുടെ സമഗ്രവികസനത്തിന് ഊന്നല്‍നല്‍കാന്‍ എല്ലാ സംസ്ഥാനങ്ങളിലും രണ്ടുവര്‍ഷത്തെ ഡിപ്ലോമ ഇന്‍ പ്രീസ്‌കൂള്‍ എജ്യുക്കേഷന്‍ (ഡി.പി.എസ്.ഇ.) കോഴ്സ് തുടങ്ങണമെന്ന് മന്ത്രാലയം അറിയിച്ചു.


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started