
21-02-2023
കടയ്ക്കാവൂർ : കടയ്ക്കാവൂർ പഞ്ചായത്തിലെ 12-ാം വാർഡായ നിലയ്ക്കാമുക്കിലെ ഉപതിരഞ്ഞെടുപ്പ് 28-ന് നടക്കും. കോൺഗ്രസ് പ്രതിനിധി ബീനരാജീവ് രാജിവെച്ചതിനെ തുടർന്നുണ്ടായ ഒഴിവിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുക.
യു.ഡി.എഫിനായി കോൺഗ്രസിലെ സുനിതയും എൽ.ഡി.എഫിനായി പഞ്ചായത്തംഗംത്വം രാജിവെച്ച് കോൺഗ്രസ് വിട്ട് സി.പി.എമ്മിൽ ചേർന്ന ബീനരാജീവും ബി.ജെ.പി.ക്കായി എം.പി.മഞ്ജുവുമാണ് മത്സരരംഗത്തുള്ളത്. ഒരു സ്വതന്ത്രസ്ഥാനാർഥിയും രംഗത്തുണ്ട്.
കടയ്ക്കാവൂർ പഞ്ചായത്തിൽ എൽ.ഡി.എഫ്.-എട്ട്, യു.ഡി.എഫ്.-അഞ്ച്, ബി.ജെ.പി.-മൂന്ന് എന്നിങ്ങനെയായിരുന്നു കക്ഷിനില. ബീനരാജീവിന്റെ രാജിയോടെ കോൺഗ്രസിന്റെ അംഗബലം നാലായി ചുരുങ്ങി.
വാർഡിൽ ആകെയുള്ള 1,273 വോട്ടർമാരിൽ 564 പരുഷ വോട്ടർമാരും 709 സ്ത്രീ വോട്ടർമാരുമുണ്ട്. വോട്ടെണ്ണൽ മാർച്ച് ഒന്നിന് നടക്കും.


Leave a comment