
20-02-2023
ആര്യനാട് : ഫ്രിഡ്‌ജിൽ നിന്നുണ്ടായ ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് വീട് തീകത്തി നശിച്ചു.
ഉഴമലയ്ക്കൽ മരങ്ങാട് മുൻപാല ആർ.ജി.നിലയത്തിൽ രശ്മി ജി.കൃഷ്ണന്റെ (35) വീടാണ് കത്തിനശിച്ചത്.
ശനിയാഴ്ച രാത്രി 11-ഓടെയാണ് സംഭവം. സമീപത്തെ ക്ഷേത്രത്തിൽ ഉണ്ടായിരുന്നവർ ഓടിയെത്തി തീ അണച്ചു. വീടിന്റെ ഓടിട്ട മേൽക്കൂരയും വീട്ടുപകരണങ്ങളും വീട്ടുകാരുടെ വിലപ്പെട്ട രേഖകൾ ഉൾപ്പെടെ കത്തിനശിച്ചു. ഫ്രിഡ്‌ജിൽ നിന്നുള്ള ഷോർട്ട് സർക്യൂട്ടിനെ തുടർന്നാണ് അപകടം എന്ന് വീട്ടുടമ പറഞ്ഞു. വീട്ടുകാർ സമീപത്തെ ക്ഷേത്രത്തിൽ ഉത്സവത്തിന് പോയിരുന്നതിനാൽ ആളപായമില്ല.


Leave a comment