‘ടൈഫോയ്ഡ് വാക്സിൻ കാരുണ്യ ഫാർമസി വഴി വില കുറച്ച് നൽകും’: ആരോഗ്യമന്ത്രി

will distribute typhoid vaccine through karunya medical store says minister veena george  APN

15-02-2023

തിരുവനന്തപുരം : ടൈഫോയ്ഡ് വാക്‌സിന്‍ കാരുണ്യ ഫാര്‍മസികള്‍ വഴി ലഭ്യമാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കെഎംഎസ്‍സിഎല്ലിന് ഇതു സംബന്ധിച്ച് നിര്‍ദേശം നല്‍കിയതായി മന്ത്രി അറിയിച്ചു.ഭക്ഷ്യസുരക്ഷാ നടപടിക്രമങ്ങളുടെ ഭാഗമായുള്ള ഹെല്‍ത്ത് കാര്‍ഡിന് ടൈഫോയ്ഡ് വാക്സിൻ നിർബന്ധമായ സാഹചര്യത്തിലാണ് തീരുമാനം. ടൈഫോയ്ഡ് വാക്‌സിന്‍ അവശ്യ മരുന്നുകളുടെ കൂട്ടത്തില്‍ ഉള്‍പ്പെടാത്തതിനാല്‍ കെഎംഎസ് സിഎൽ വഴി ലഭ്യമാക്കിയിരുന്നില്ല. ഇപ്പോഴത്തെ സാഹചര്യത്തില്‍ പരമാവധി വിലകുറച്ച് ടൈഫോയ്ഡ് വാക്‌സിന്‍ ലഭ്യമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് കാരുണ്യ വഴി ലഭ്യമാക്കാന്‍ നിര്‍ദേശം നല്‍കിയത്.


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started