വായ്പ അപേക്ഷയുമായെത്തിയ യുവതിയെ മാനേജര്‍ കടന്നു പിടിച്ചതായി പരാതി

12-02-2023

തിരുവനന്തപുരം:വായ്പ അപേക്ഷയുമായെത്തിയ യുവതിയെ മാനേജര്‍ കടന്നു പിടിച്ചതായി പരാതി. തിരുവനന്തപുരം വെമ്പായം സര്‍വീസ് സഹകരണ ബാങ്ക് കന്യാകുളങ്ങര ബ്രാഞ്ചിലെ മാനേജര്‍ സുനില്‍ കുമാറിനെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്.
സിപിഎം ബ്രാഞ്ച് കമ്മറ്റി അംഗമായ യുവതിയാണ് പരാതിക്കാരി. കടന്നു പിടിക്കുകയും നഗ്നതാ പ്രദര്‍ശനം നടത്തുകയും ചെയ്തതായാണ് പരാതി.പരാതിയെ തുടര്‍ന്ന് വട്ടപ്പാറ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പാര്‍ട്ടിക്കും യുവതി പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ സുനില്‍കുമാര്‍ ക്ഷമാപണം നടത്തിയതിന്റെ ശബ്ദരേഖ പുറത്തെത്തിയിട്ടുണ്ട്.
ജനുവരി 6 ന് വൈകിട്ടോടെയാണ് അതിക്രമം നടന്നത്. വായ്പ എടുക്കുന്നതിന് വേണ്ടി ഈട് നല്‍കിയ ഭൂമി കാണാന്‍ മാനേജര്‍ സുനില്‍ കുമാറെത്തുകയും താന്‍ കാര്യങ്ങള്‍ വിശദീകരിക്കുന്നതിനിടെ സുനില്‍കുമാര്‍ തന്നെ കയറി പിടിക്കുകയുമായിരുന്നുവെന്നാണ് യുവതി പറയുന്നത്.
സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം കൂടിയായ യുവതി ജനുവരി 10 ന് ആദ്യം പാര്‍ട്ടി ബ്രാഞ്ച് സെക്രട്ടറിക്കാണ് പരാതി നല്‍കിയത്. തുടര്‍ന്ന് സുനില്‍കുമാറിനെ അയിരൂപ്പാറ ബ്രാഞ്ചിലേക്ക് സ്ഥലം മാറ്റി. ഇതിനിടയിലാണ് സുനില്‍ കുമാര്‍ യുവതിയെ ഫോണില്‍ വിളിച്ച്‌ മാപ്പപേക്ഷിക്കുന്നത്.സുനില്‍ കുമാറും സിപിഎം പ്രവര്‍ത്തകനാണ്. പാര്‍ട്ടിയില്‍ നിന്ന് കാര്യമായ ഇടപെടല്‍ ഉണ്ടാകാത്തതിന്റെ അടിസ്ഥാനത്തില്‍ ഈ മാസം 9നാണ് യുവതി പോലീസില്‍ പരാതി നല്‍കിയത്. സുനില്‍ കുമാര്‍ നിലവില്‍ ഒളിവിലാണ്.


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started