വക്കം എംജി സൗണ്ട്സ് കടയുടെ പൂട്ടുകൾ മോഷ്ടക്കൾ അറുത്ത് മാറ്റവാനുള്ള ശ്രമം

12-02-2023

കടയ്ക്കാവൂർ : കടയ്ക്കാവൂരിൽ പൂട്ട് പൊളിച്ച് മൈക്ക്സെറ്റ് കടയിൽ നിന്ന് 60000 രൂപയോളം വിലവരുന്ന കേബിളുകൾ മോഷണം പോയതായി പരാതി.
ഒരുമാസത്തിനിടെ മേഖലയിലെ വിവിധ ഭാഗങ്ങളിലെ സൗണ്ട്സ് കടകളിൽ നിന്നും ലക്ഷങ്ങളുടെ ഇലക്ട്രിക് കേബിളുകളാണ് പൂട്ട്പൊളിച്ച് മോഷ്ടാക്കൾ കടത്തിയതെന്നാണ് പരാതി.
ഫെബ്രുവരി 10 ന് രാത്രിയോടെയാണ് സംഭവം ചന്ദ്രബാബുവിന്റെ ഉടമസ്ഥതയിൽ കടയ്ക്കാവൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ചന്തു സൗണ്ട്സ് എന്ന കടയിൽ നിന്നാണ് ഏതാണ്ട് അറുപതിനായിരത്തോളം വിലവരുന്ന 30 കോയിൽ ഇലക്ട്രിക് കേബിളുകൾ പൂട്ട് അറുത്ത്മാറ്റി മോഷ്ടിക്കപ്പെട്ടത്.
സമാനമായ മോഷണം കഴിഞ്ഞ ആഴചകളിലായി വിവിധ മേഖലകളിലെ മൈക്സെറ്റ് ഷോപ്പുകളിൽ നടന്നതായി തിരുവനന്തപുരം സൗണ്ട് അസോസിയേഷൻ ചിറയിൻകീഴ്, വർക്കല താലുക്ക് പ്രസിഡന്റ് കൂടിയായ ചന്ദ്രബാബു പറഞ്ഞു.
രണ്ടാഴ്ച മുൻപ് ആറ്റിങ്ങൽ പ്രശാന്ത് സൗണ്ട്സിൽ നിന്നും, അഞ്ച് ദിവസങ്ങൾക്ക് മുൻപ് തിനവിള കാശിനാഥ സൗണ്ട്സിൽ നിന്നും സമാന രീതിയിൽ പൂട്ട് തകർത്ത് മോഷണം നടത്തിയത്.
വക്കം എംജി സൗണ്ട്സ് കടയുടെ പൂട്ടുകൾ മോഷ്ടക്കൾ അറുത്ത് മാറ്റവാനുള്ള ശ്രമം നടത്തിയെങ്കിലും ഷട്ടറിനുള്ളിൽ മറ്റൊരു പൂട്ട് ഉണ്ടായതിനെ തുടർന്ന് തുറക്കാനാകാതെ ഉപേക്ഷിച്ചു മടങ്ങിയതായും അദ്ദേഹം പറയുന്നു. എല്ലാ കടകളിലും മോഷ്ടാക്കൾ ലക്ഷ്യം വച്ചത് ലക്ഷങ്ങൾ വിലവരുന്ന ഇലക്ട്രിക് കേബിളുകൾ ആണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രതികളെ ഉടൻതന്നെ കണ്ടെത്തി നിയമത്തിനുമുന്നിൽ കൊണ്ടുവരുവാനുമുള്ള ശക്തമായ നടപടി ഉണ്ടാകണമെന്ന് ആവിശ്യപ്പെട്ടുകൊണ്ട് കടയ്ക്കാവൂർ പോലീസിന് അദ്ദേഹം പരാതി നൽകി.


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started