
Feb 12, 2023
തിരുവനന്തപുരം: കേന്ദ്രമന്ത്രി വി. മുരളീധരന്‍റെ വീട് ആക്രമിച്ച കേസിലെ പ്രതി പിടിയിൽ. കണ്ണൂർ പയ്യന്നൂർ സ്വദേശി കെ.വി. മനോജാണ് അറസ്റ്റിലായത്.
ഇയാൾക്ക് മാനസിക വൈകല്യമുണ്ടെന്ന് പോലീസ് പറഞ്ഞു. തമ്പാനൂരിൽനിന്നാണ് പ്രതിയെ പോലീസ് പിടികൂടിയത്. ഇയാൾ 10 വർഷം മുമ്പ് ശ്രീകാര്യത്തും വഞ്ചിയൂരിലും താമസിച്ചിട്ടുണ്ട്. ആനന്ദ ഭവൻ ഹോട്ടലിൽ സ്റ്റാഫായി മുമ്പ് ജോലി ചെയ്തിരുന്നു.
മുരളീധരന്‍റെ ഉള്ളൂരിലെ വീടിനു നേരെയാണ് ആക്രമണം ഉണ്ടായത്. വീടിന്‍റെ ജനൽ ചില്ലുകൾ തകർന്നിരുന്നു. വാതിലുകൾ തുറക്കാനും ശ്രമം നടന്നു. സംഭവത്തിൽ ഭവനഭേദനത്തിനും നാശനഷ്ടമുണ്ടാക്കിയതിനുമാണ് പോലീസ് കേസെടുത്ത്.


Leave a comment