ഓർക്കുന്നുവോ ഹോപ്പ് ( Hope) എന്ന ബാലനെ ?

ലോകത്ത് ഏറ്റവും കൂടുതൽ ഷെയർ ചെയ്യപ്പെട്ട ചിത്രങ്ങളിലൊന്നാണ് മൃതപ്രായനായ അവൻ അത്യാർത്തിയോടെ കുപ്പിയിൽ നിന്നും വെള്ളം കുടിക്കുന്നത്.

നൈജീരിയയിലെ തെരുവിൽ സ്വന്തം വീട്ടുകാരും ബന്ധുക്കളും ചേർന്ന് ഉപേക്ഷിച്ച ബാലനെ കാണു ന്നവരൊക്കെ ഉപദ്രവിക്കുകയും കല്ലെറിഞ്ഞോടിക്കു കയും ചെയ്യുക പതിവായിരുന്നു.

ദുർമന്ത്രവാദിയുടെ പ്രതിരൂപവും പിശാചും എന്ന് ഗോത്രം വരെ മുദ്രകുത്തിയതിനാലാണ് അവനെ ഉപേക്ഷിക്കാൻ രക്ഷിതാക്കൾ വരെ തയ്യറായത്.

പട്ടിണിയുടെ പേക്കോലമായി തെരുവിൽ മരണത്തെ മുന്നിൽക്കണ്ട് തളർന്നുവീണ ബാലനെ ഡെന്മാർ ക്കുകാരായ സാമൂഹ്യപ്രവർത്തക Anja Ringgren Lovén ഉം ഭർത്താവ് ഡേവിഡും യാദൃച്ഛികമായാണ് കണ്ടുമു ട്ടുന്നത്.ആഫ്രിക്കയിലെ അനാഥരായ കുഞ്ഞുങ്ങളെ സംരക്ഷിക്കുന്ന African Children’s Aid Education and Development Foundation ((ACAEDF) ന്റെ സ്ഥാപകരാണ് അവർ ഇരുവരും.

2016 ജനുവരി 30 നാണ് ‘ഹോപ്പ് ‘ തെരുവിൽ നിന്നും ദത്തെടുക്കപ്പെടുന്നത്. അന്നവന് മൂന്നുവയസ്സ് പ്രായം കണക്കാക്കിയിരുന്നു. കുട്ടിക്ക് ഹോപ്പ് ( Hope ) എന്ന പേര് നൽകിയതും അവരാണ്.

പിന്നീട് നടന്നതൊക്കെ ചരിത്രമാണ്. ഇപ്പോൾ 7 വർഷം കഴിഞ്ഞപ്പോൾ കൗമാരക്കാരനായ അവൻ ഒരു സ്റ്റൈൽ മന്നനായി മാറിക്കഴിഞ്ഞു. തീർത്തും അവിശ്വസനീ യം….

ഇക്കഴിഞ്ഞ ജനുവരി 15 ന് Anja Ringgren പോസ്റ്റ് ചെയ്ത ഹോപ്പിന്റെ ചിത്രങ്ങളാണ് അവസാനം നല്കിയിരി ക്കുന്നവ. ടൈയും കോട്ടും ധരിച്ചു സ്റ്റൈലിഷായി തൻ്റെ അദ്ധ്യാപകന്റെ വിവാഹത്തിൽ പങ്കെടുത്ത ഹോപ്പി ന്റെ ചിത്രങ്ങൾക്ക് താഴെ Anja ഇങ്ങനെ എഴുതി..”Hope just shined like a little star.”


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started