
11-02-2023
ഏലൂർ ∙ കള്ളൻ മോഷ്ടിച്ചുകൊണ്ടുപോയി കഷണങ്ങളാക്കി മാറ്റിയ സൈക്കിളിനു പകരം ആറാം ക്ലാസുകാരൻ ഫമീസിനു പുതിയ സൈക്കിൾ സമ്മാനിച്ചു കൗൺസിലർ. കള്ളനെ പിടിച്ചുവെങ്കിലും ഏറെ മോഹിച്ചു വാങ്ങിയ സൈക്കിൾ നഷ്ടപ്പെട്ട ദുഃഖത്തിലായിരുന്നു ഫമീസ്. ഞായറാഴ്ച പുത്തലത്ത് മദ്രസയുടെ മുന്നിൽ നിന്നാണു ഫമീസിന്റെ സൈക്കിൾ മോഷണം പോയത്.
ഫമീസും പിതാവ് ഷെറീഫും പൊലീസും ചേർന്നു നടത്തിയ അന്വേഷണത്തിലാണ് ഗ്ലാസ്ഫാക്ടറി ഭാഗത്തു വീടിനു മുന്നിൽ തന്റെ സ്വപ്നം പല കഷണങ്ങളായി കിടക്കുന്നതു കണ്ടത്. അവയെല്ലാം പൊലീസ് തൊണ്ടിമുതലായി എടുക്കുകയും ചെയ്തു. ഫമീസിന്റെ സങ്കടം മനസ്സിലാക്കിയ കൗൺസിലർ നസീറയും ഭർത്താവും മുൻ കൗൺസിലറുമായ അബ്ദുൽ റസാക്കുമാണ് തങ്ങളുടെ സുഹൃത്തിന്റെ സഹായത്തോടെ ഫമീസിനു പുതിയ സൈക്കിൾ വാങ്ങി നൽകിയത്.


Leave a comment