
04-02-2023
വക്കം:ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക പദ്ധതി പ്രകാരം വയോജന ആരോഗ്യ പരിപാലന പദ്ധതിയുടെ ഭാഗമായി നടക്കുന്ന ആയുർവേദ മെഡിക്കൽ ക്യാമ്പിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം വക്കം ഗവ. ഹൈസ്കൂളിൽ ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.എസ്. ഫിറോസ് ലാൽ നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി. അജിത അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. താജുന്നിസ മുഖ്യപ്രഭാഷണം നടത്തി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജൂലി സുനിൽ, മെമ്പർ മാരായ ഫൈസൽ താഹിർ, കെ. അശോകൻ, ആർ. ലാലി, ജി. ജയ നിഷമോനി, ശാന്തമ്മ, അംഗൻവാടി വർക്കർമാരായ സീജ. എസ്, സുനിത. എസ്, ഡോ.ഡോ. ഗ്ലോറി എന്നിവർ പ്രസംഗിച്ചു.


Leave a comment