
24-01-2023
ചിറയിൻകീഴ്: താലൂക്ക് ആശുപത്രിയിൽ തൊണ്ടയിൽ മീൻ മുള്ള് കുരുങ്ങി ചികിത്സതേടിയെത്തിയ വിദ്യാർത്ഥിനിയുടെ ശരീരത്തിൽ എക്സ്റേ മെഷീൻ വീണ് പരിക്കേറ്റ സംഭവത്തിൽ യൂത്ത് കോൺഗ്രസ് ചിറയിൻകീഴ് നിയോജകമണ്ഡലം കമ്മിറ്റി ആശുപത്രി സൂപ്രണ്ടിനെ തുടഞ്ഞു വച്ചു.ആശുപത്രി ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായത് ഗുരുതരമായ വീഴ്‌ചയാണെന്നും ആദിത്യയുടെ തുടർചികിത്സ ആശുപത്രി അധികൃതർ ഏറ്റെടുത്ത് കുറ്റക്കാരെ പുറത്താക്കണമെന്നും യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു. ആശുപത്രി സൂപ്രണ്ട് ജില്ലാ മെഡിക്കൽ ഓഫീസറുമായി സംസാരിക്കുന്നതിനിടെ സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്യാൻ ശ്രമിച്ചത് ആശുപത്രി കവാടത്തിനു മുന്നിൽ സംഘർഷത്തിൽ കലാശിച്ചു. സംഭവം അന്വേഷിക്കുമെന്നും ജീവനക്കാരുടെ ഭാഗത്തു നിന്ന് വീഴ്ചയുണ്ടായതായി തെളിഞ്ഞാൽ കൃത്യമായ നടപടിയെടുക്കുമെന്നുള്ള ആശുപത്രി സൂപ്രണ്ടിന്റെ ഉറപ്പിന്മേൽ യൂത്ത് കോൺഗ്രസ് സമരം അവസാനിപ്പിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ബി.എസ് അനൂപ് സമരം ഉദ്ഘാടനം ചെയ്‌തു. നിയോജകമണ്ഡലം പ്രസിഡന്റ് ആന്റണി ഫിനു അദ്ധ്യക്ഷത വഹിച്ചു.ജില്ലാ വൈസ് പ്രസിഡന്റ് സജിത്ത് മുട്ടപ്പലം,സെക്രട്ടറിമാരായ ബിനോയ്.എസ്.ചന്ദ്രൻ, ഷമീർഷാ,ബിജു കിഴുവിലം, ഷമീർ കിഴുവിലം,റാഫി പെരുമാതുറ,അൻസിൽ അൻസാരി,മോനി ശാർക്കര,കടയറ ജയചന്ദ്രൻ, മനുമോൻ,സെലീന റഫീഖ്,റഫീഖ്,അജ്മൽ തുടങ്ങിയവർ സംസാരിച്ചു.


Leave a comment