
Saturday 21 January, 2023
വക്കം: വക്കം സ്വദേശികളായ കേരള പബ്ലിക് സർവീസ് കമ്മീഷൻ ചെയർമാൻ ഡോ.എം.ആർ.ബൈജുവിനും വി.അജിത്ത് ഐ.പി.എസിനും സി.കൃഷ്ണവിലാസം ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ വക്കം പൗരാവലി സ്വീകരണം നൽകും. നാളെ വൈകിട്ട് 4ന് വക്കം ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ വക്കം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. താജുന്നിസയുടെ അദ്ധ്യക്ഷതയിൽ മുൻ ഡി.ജി.പി അലക്സാണ്ടർ ജേക്കബ് ഉദ്ഘാടനം ചെയ്യും. അഡ്വ.അടൂർ പ്രകാശ്എം.പി, ഒ.എസ്. അംബിക എം.എൽ.എ എന്നിവർ അനുമോദന പ്രസംഗം നടത്തി ഉപഹാരങ്ങൾ നൽകും. ജില്ലാ പഞ്ചായത്ത് അംഗം ആർ.സുഭാഷ്, ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ഫിറോസ് ലാൽ,വാർഡ് മെമ്പർ.ജയ.ജി, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൻ ജൂലി. വി.ആർ, അരവിന്ദാക്ഷൻ, യു. പ്രകാശ് എന്നിവർ സംസാരിക്കും. ഡോ.എം.ആർ.ബൈജുവും, വി.അജിത്തും മറുപടി പ്രസംഗം നടത്തും. സി.കൃഷ്ണവിലാസം ഗ്രന്ഥശാലാ പ്രസിഡന്റ് സി.വി.സുരേന്ദ്രൻ സ്വാഗതവും എസ്. വേണുജി കൃതജ്ഞതയും പറയും.


Leave a comment