നിരവധി ക്രിമിനൽ കേസുകളിലെ പ്രതി എംഡിഎംഎ യുമായി വക്കം സ്വദേശി കിളിമാനൂർ എക്‌സൈസിന്റെ പിടിയിൽ.

15-01-2023

കിളിമാനൂർ :നിരവധി ക്രിമിനൽ കേസുകളിലെ പ്രതി എംഡിഎംഎ യുമായി കിളിമാനൂർ എക്‌സൈസിന്റെ പിടിയിൽ. വക്കം സ്വദേശി വൈശാഖിനെ (29)യാണ് 420 മില്ലി ഗ്രാം എംഡിഎംഎയുമായി കിളിമാനൂർ എക്‌സൈസ് റെയിഞ്ച് പാർട്ടി പുളിമാത്ത് നിന്നും അറസ്റ്റ് ചെയ്തത്.

ചിറയിൻകീഴ്, കിളിമാനൂർ, ആറ്റിങ്ങൽ ഭാഗങ്ങളിൽ ചെറുപ്പക്കാരെ ഉപയോഗിച്ച് മയക്കുമരുന്ന് വില്പന നടത്തുന്ന വൈശാഖ് എംഡിഎംഎ കടത്താൻ ഉപയോഗിച്ച ഇരുചക്ര വാഹനവും പിടിച്ചെടുത്തിട്ടുണ്ട്.

ഉദ്യോഗസ്ഥർക്കെതിരെ ആക്രമണത്തിന് ഇയാൾ മുതിർന്നെങ്കിലും ബലപ്രയോഗത്തിലൂടെ എക്‌സൈസ് വൈശാഖിനെ കീഴ്‌പ്പെടുത്തുകയായിരുന്നു.

എക്‌സൈസ് ഇൻസ്പെക്ടർ ആർ. മോഹൻകുമാർ, പ്രിവന്റീവ് ഓഫീസർ എസ്. ഷൈജു, സിവിൽ എക്‌സൈസ് ഓഫീസർമാരായ വൈ.ജെ. ജസീം, ജെ. അൻസർ, എം.ആർ. രതീഷ്, എ.എസ്. അഖിൽ എന്നിവർ റെയ്ഡിൽ പങ്കെടുത്തു.


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started