
15-01-2023
കന്യാകുമാരി . നാലു വർഷ ത്തെ ഇടവേളയ്ക്കു ശേഷം കന്യാകുമാരി കടൽത്തീരത്ത ലൈറ്റ് ഹൗസ് ഇന്നലെ മുതൽ സന്ദർശകർക്കായി തുറന്നു കൊ ടുത്തു. കോവിഡ് വ്യാപനത്തെ തുടർന്ന് 2019 മാർച്ചിലാണ് ഇവിടെ സന്ദർശകർക്ക് വിലക്ക് ഏർപ്പെടുത്തിയത്.
ലൈറ്റ് ഹൗ സിന് മുകളിൽ നിന്ന് കടലിന്റെ സൗന്ദര്യം ആസ്വദിക്കും വിധം സന്ദർശകർക്കായി പുതിയതായി ഒരു ഗ്യാലറിയും നിർമിച്ചിട്ടുണ്ട്. ശനി, ഞായർ ദിവസങ്ങളിലും മറ്റു സർക്കാർ അവധി ദിവസങ്ങളിലും രാവിലെ 10 മുതൽ ഉച്ച യ്ക്ക് ഒന്നു വരെയും വൈകിട്ട് 3 മുതൽ അഞ്ചര വരെയുമാണ് പ്രവേശനം. മറ്റു ദിവസങ്ങളിൽ വൈകിട്ട് 3 മുതൽ അഞ്ചര വരെ. മുതിർന്നവർക്ക് 10 രൂപയും കുട്ടി കൾക്ക് 5 രൂപയുമാണ് പ്രവേശന ടിക്കറ്റ് നിരക്ക്. കേന്ദ്ര സർക്കാരി ന്റെ തുറമുഖ, ഷിപ്പിങ് മന്ത്രാലയ ത്തിന്റെ നിയന്ത്രണത്തിലുള്ള കന്യാകുമാരി ലൈറ്റ് ഹൗസ് 1971- ലാണ് സ്ഥാപിച്ചത്.


Leave a comment