
12-01-2023
ശബരിമലയിൽ ഏലയ്ക്ക ഇല്ലാത്ത അരവണ വിതരണം ആരംഭിച്ചു. പുലർച്ചെ മൂന്നര മുതലാണ് ഭക്തർക്ക് വീണ്ടും അരവണ നൽകി തുടങ്ങിയത്. ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലായിരുന്നു അരവണയുട നിർമ്മാണം നടത്തിയത്. ഉച്ചയോടെ വിതരണം പൂർണ്ണതോതിലെത്തുമെന്നാണ് വിലയിരുത്തൽ.
അരവണയിൽ ഉപയോഗിക്കുന്ന ഏലയ്ക്കയിൽ കീടനാശിനിയുട സാന്നിദ്ധ്യം അനുവദനീയമായ അളവിൽ കൂടുതലാണന്ന് ഭക്ഷ്യസുരക്ഷാ നിലവാര അതോറിറ്റി ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. തുടർന്ന് ഏലയ്ക്ക ഉപയോഗിച്ചുള്ള അരവണ വിതരണം ചെയ്യുന്നത് ഹൈക്കോടതി തടഞ്ഞു.
ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന 14 കീടനാശിനികളുടെ സാന്നിധ്യം അരവണയുണ്ടാക്കാൻ ഉപയോഗിക്കുന്ന ഏലക്കയിൽ കണ്ടെത്തിയിരുന്നു. സ്‌റ്റോക്ക് ചെയ്തിരുന്ന 707153 അരവണ ഗോഡൗണിലേക്ക് മാറ്റി. നടപടികൾ സംബന്ധിച്ച് ഉടൻ കോടതിയിൽ റിപ്പോർട്ട് നൽകുമന്ന് സുരക്ഷാ ഓഫീസർ അറിയിച്ചിട്ടുണ്ട്.


Leave a comment