ഇന്ന് മുതൽ ലെയ്ൻ ട്രാഫിക് ലംഘനത്തിന് പിഴയീടാക്കി തുടങ്ങുമെന്ന് ഗതാഗത കമ്മിഷണർ എസ്.ശ്രീജിത്ത്.

11-01-2023

തിരുവനന്തപുരം: ഇന്ന് മുതൽ ലെയ്ൻ ട്രാഫിക് ലംഘനത്തിന് പിഴയീടാക്കി തുടങ്ങുമെന്ന് ഗതാഗത കമ്മിഷണർ എസ്.ശ്രീജിത്ത്. 1000 രൂപയാണ് പിഴ തുക. ലെയ്ൻ ട്രാഫിക് ലംഘനത്തിലൂടെ ഏകദേശം 37 ശതമാനം അപകടങ്ങൾ ഉണ്ടാകുന്നുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.

ചെറിയ ലംഘനങ്ങൾ എന്ന് വിചാരിക്കുന്നവ വലിയ ഭവിഷ്യത്തുകൾ ഉണ്ടാക്കും. ലംഘനങ്ങൾ തടയുന്നത് കർശനമായി നടപ്പാക്കാൻ ഈ വാരം ഉപയോഗിക്കുകയാണെന്നും എസ്.ശ്രീജിത്ത് പറഞ്ഞു.

കഴിഞ്ഞ ദിവസം നടത്തിയ ബോധവത്ക്കരണത്തിൽ ആയിരത്തിലേറെ ലംഘനങ്ങൾ കണ്ടെത്തിയതോടെയാണ് നടപടി കടുപ്പിച്ചത്. റോഡ് സുരക്ഷാ വാരാചരണവും ഇന്നു തുടങ്ങുന്നതിനാൽ മറ്റു ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്താനും പരിശോധന കർശനമാക്കും.


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started