
07-01-2023
വർക്കല : സി.പി.എം. ജില്ലാ സെക്രട്ടറിയായി ചുമതലയേറ്റ വി.ജോയി എം.എൽ.എ. ശിവഗിരി സന്ദർശിച്ചു. മഹാസമാധിയിൽ പ്രണാമം അർപ്പിക്കുകയും സന്ന്യാസിമാരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, സ്വാമി ഋതംഭരാനന്ദ, സ്വാമി വിശാലാനന്ദ തുടങ്ങിയവർ അദ്ദേഹത്തെ സ്വീകരിച്ചു.
സ്വാമി ശുഭാംഗാനന്ദ ഷാളണിയിച്ച് അനുമോദിച്ചു. സി.പി.എം. നേതാക്കളായ എസ്.ഷാജഹാൻ, എം.കെ.യൂസഫ്, വർക്കല നഗരസഭാ ചെയർമാൻ കെ.എം.ലാജി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്മിതാ സുന്ദരേശൻ, ഏരിയാ കമ്മിറ്റിയംഗങ്ങൾ എന്നിവർ ഒപ്പമുണ്ടായിരുന്നു.
സി.പി.എം. വർക്കല ഏരിയാ കമ്മിറ്റി ഓഫീസിൽ വി.ജോയിക്ക് ഏരിയാ കമ്മിറ്റി സ്വീകരണം നൽകി.


Leave a comment